കണ്ണൂര്‍: പ്രശസ്ത സിനിമ, സീരിയല്‍ നാടക നടനും സംവിധായകനുമായ വി.പി രാമചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ രാമചന്ദ്രന്‍ റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കും.
1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രാമചന്ദ്രന്‍ നിരവധി ചിത്രങ്ങള്‍ക്കു വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യർ ദ് ഗ്രേറ്റ്, പൊലീസ് ഓഫസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, ദയ, കണ്ടെത്തല്‍, അതിജീവനം, വര്‍ണപ്പകിട്ട്, കുങ്കുമച്ചെപ്പ്, ഗംഗ്രോത്രി തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.
ഭാര്യ : വത്സ രാമചന്ദ്രന്‍ (ഓമന ). മക്കള്‍ : ദീപ (ദുബായ് ), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, ചെന്നൈ ). മരുമക്കള്‍ : കെ മാധവന്‍ (ബിസിനസ്, ദുബായ് ), ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ). സഹോദരങ്ങള്‍ : പദ്മഭൂഷന്‍ വി പി ധനജ്ഞയന്‍, വി പി മനോമോഹന്‍, വി പി വസുമതി, പരേതരായ വേണുഗോപാലന്‍ മാസ്റ്റര്‍, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി.
TAGS: VP RAMACHADRAN | PASSED AWAY
SUMMARY: Actor VP Ramachandran passed away
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…