കൊച്ചി: തനിക്കെതിരേ ഉയർന്ന പീഡനാരോപണങ്ങൾ തള്ളി ഫേയ്സ്ബുക്ക് പോസ്റ്റിട്ട ജയസൂര്യയ്ക്കെതിരേ പരാതിക്കാരിയായ നടി. തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും അവർ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു. തന്റെ ജീവിതത്തിൽ ആദ്യമായാണ് എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്ന ജയസൂര്യയുടെ വാദം കള്ളമാണ്. താൻ ഉയർത്തിയത് തെറ്റായ ആരോപണങ്ങൾ അല്ലെന്നും പരാതിക്കാരിയായ നടി പറഞ്ഞു. താൻ പണം വാങ്ങിയിട്ടാണ് പരാതി നൽകിയതെന്ന് ആരോപണം ഉയർന്നു. ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത് സ്വന്തം അഭിമാനം സംരക്ഷിക്കാനാണ്. ഞാൻ കേസ് അവസാനിപ്പിക്കുകയാണെങ്കിൽ അത് ഒരിക്കലും എനിക്ക് നന്നായി വരില്ലെന്നും നടി പറഞ്ഞു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം നേരിടേണ്ടി വരുന്നതെന്നും ഓർക്കുന്നത് നന്ന് എന്നയായിരുന്നു ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
തനിക്ക് നേരെ ഉയരുന്നത് വ്യാജപീഡന ആരോപണമാണെന്നാണ് ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. വ്യക്തിപരമായ ചില ആവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി താൻ കുടുംബസമേതം അമേരിക്കയിലാണെന്നും ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി തനിക്ക് നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നത്, സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെ പോലെ അത് തന്നെയും തകർത്തുവെന്നും ജയസൂര്യ പറയുന്നു.
അമേരിക്കയിലെ ജോലികൾ കഴിഞ്ഞ് ഉടൻ താൻ തിരിച്ചെത്തുമെന്നും നിരപരാധിത്വം തെളിയിക്കാനുള്ള നിയമ പോരാട്ടം തുടരുംമെന്നും ഈ ജന്മദിനം ഏറ്റുവും ദുഖപൂർണമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി, പാപം ചെയ്യാത്താവർ കല്ലെറിയട്ടടെ പാപികളുടെ നേരെ മാത്രമെന്നും ജയസൂര്യ കുറിപ്പിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം നിരവധി വെളിപ്പെടുത്തലുകളാണ് നടന്മാർക്കും സംവിധായകർക്കുമെതിരെ ഉയർന്നത്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ജയസൂര്യക്കെതിരെ രണ്ട് നടിമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതി. ഇതിലൊരാളാണ് ഇപ്പോൾ ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തിയത്.
<BR>
TAGS : SEXUAL HARASSMENT | JAYASURYA | HEMA COMMISION REPORT
SUMMARY : Actress against Jayasuriya’s Facebook post
നിലമ്പൂര്‍: വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം…
ടെഹ്റാൻ: ആണവകേന്ദ്രങ്ങളിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി തിങ്കളാഴ്ച…
പാലക്കാട്: കപ്പൂര്‍ വട്ടകുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തു മർദിച്ചസംഭവത്തില്‍ രണ്ടു പേർ…
ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയതലത്തിലേക്ക് മാറുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് അടക്കാന്‍ അടിയന്തരമായി ചേര്‍ന്ന…
കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം നടത്തിയയാള്‍…
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന്…