മുംബൈ: തന്‍റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് നിയമനടപടിയുമായി നടി ഐശ്വര്യ റായ്. ഡല്‍ഹി ഹൈക്കോടതിയിലാണ് ഐശ്വര്യ ഹർജി സമർപ്പിച്ചത്. പരസ്യങ്ങളില്‍ തന്‍റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസില്‍ വിശദമായ വാദം കേള്‍ക്കാനായി അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി.
കാലതാമസം നേരിടുന്നതിനാല്‍ ഇടക്കാല ഉത്തരവിറക്കാമെന്ന് കോടതി അറിയിച്ചു. ഉത്തരവ് ഉടൻ ഇറങ്ങും. വ്യക്തിഗത അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ഐശ്വര്യ റായ് ഹർജിയില്‍ ആവശ്യപ്പെടുന്നു. അനുവാദമില്ലാതെ ചിത്രങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് തടയണം. ചിത്രങ്ങളും ശബ്ദങ്ങളുമടക്കം വാണിജ്യആവശ്യങ്ങള്‍ക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും ഐശ്വര്യ ആവശ്യപ്പെടുന്നു.
SUMMARY: Actress Aishwarya Rai takes a decisive step; approaches Delhi High Court
ബെംഗളൂരു: ചാമരാജനഗറിലെ ഗുണ്ടൽപേട്ട് ബൊമ്മലാപുരയിൽ ഏറെ നാളായി ഭീതി വിതച്ച കടുവയെ പിടികൂടാത്തതിനെ തുടർന്ന് ഗ്രാമവാസികൾ വനം ജീവനക്കാരെ കടുവക്കെണി…
ബെംഗളൂരു: മംഗളൂരു ബജിലകെരെയ്ക്ക് സമീപം റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ചാടി 14 കാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബനാറസ്…
കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു. കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ്…
ബെംഗളൂരു: ഉഡുപ്പിയില്‍ ജ്വല്ലറി വർക്ക്‌ഷോപ്പിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു. ചിത്തരഞ്ജൻ സർക്കിളിന് സമീപമുള്ള 'വൈഭവ് റിഫൈനർ' എന്ന…
ടെൽ അവീവ്: ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി വിവരം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ…
ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452…