നടി അമേയ മാത്യു വിവാഹിതയായി. കിരണ്‍ കട്ടിക്കാരനാണ് അമേയയുടെ വരൻ. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് കിരണ്‍, ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അമേയയുടെ വിവാഹത്തില്‍ പങ്കെടുത്തത്. വെള്ള ഗൗണില്‍ അതിസുന്ദരിയായാണ് അമേയ വിവാഹത്തിനെത്തിയത്. പച്ച നിറത്തിലുള്ള സ്യൂട്ട് ആയിരുന്നു വരന്റെ ഔട്ട്ഫിറ്റ്. വിവാഹ ചിത്രങ്ങള്‍ അമേയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ബെസ്റ്റ് ഫ്രണ്ട്‌സില്‍ നിന്നും മിസ്റ്റര്‍ ആന്‍ഡ് മിസ്സിസിലേക്ക്.. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ചിരിയുടെയും യാത്ര’ എന്നാണ് താരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
വിവാഹ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങളാണ് അമേയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് തന്നെ ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
2023 മെയിലാണ് അമേയ മാത്യു വിവാഹിതയാകാൻ പോകുന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അമേയ.
TAGS : ACTRES | AMEYA | MARRIAGE
SUMMARY : Actress Ameya Mathew got married
തിരുവനന്തപുരം: പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി - നോര്‍ക്ക കെയര്‍' നടപ്പിലാക്കുകയാണെന്ന് നോര്‍ക്ക…
ബെംഗളൂരു: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന ആറ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി…
ബെംഗളൂരു: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കര്‍ണാടക സ്വദേശി മരിച്ചു. മംഗളൂരു ഉള്ളാൾ മില്ലത്ത് നഗര്‍ സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുല്‍…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജത്തിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കസ്റ്റംസ് ജുഡീഷ്യൽ മെമ്പർ പി എ അഗസ്റ്റിൻ ഉദ്ഘാടനം…
കൊല്ലം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. കൊട്ടാരക്കര നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം…
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ പോലീസ് അന്യായമായി തടവില്‍ വെച്ച ബിന്ദു ഒരു കോടി രൂപ നഷ്ടപരിഹാരം…