നടി അഞ്ജു കുര്യന്‍ വിവാഹതിയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ അഞ്ജു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. റോഷന്‍ എന്നാണ് അഞ്ജുവിന്റെ വരന്റെ പേര്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. “എന്നെ ഞാൻ നിന്നില്‍ കണ്ടെത്തി. ഈ നിമിഷം വരെ ഞങ്ങളെ നയിച്ച എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് ഞാൻ ദൈവത്തോട് അഗാധമായ നന്ദിയുള്ളവളാണ്. ചിരിയും സ്നേഹവും നിറഞ്ഞ ഈ യാത്ര ഒരു അത്ഭുതമായിരുന്നു,” എന്നാണ് അഞ്ജു കുറിച്ചത്.
മലയാളത്തിന് പുറമെ തമിഴ് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് അഞ്ജു കുര്യന്‍. 2013ല്‍ നിവിന്‍ പോളി നായകനായ നേരത്തിലൂടെയാണ് അഞ്ജു കുര്യന്‍ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മേപ്പടിയാനിലെ അഞ്ജുവിന്റെ നായിക വേഷം കയ്യടി നേടിയിരുന്നു.
TAGS : ANJU KURIEN | ENGAGEMENT
SUMMARY : Actress Anju Kurien Gets Married; The actress shared the pictures
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ നിർധനരായ അറുപതിൽപരം മലയാളി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ, വിതരണം ചെയ്തു. ദൊഡബൊമ്മസാന്ദ്ര കെഎൻഇ…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം (എസ്കെകെഎസ് )ആവലഹള്ളി സോണ്‍ ഓണാഘോഷം കർണാടക മുൻ മന്ത്രി അവരവിന്ദ് ലിംബാവലിയും സ്വാമി പത്മ…
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധഭാഗങ്ങളില്‍ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഒരു…
കൊച്ചി: അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതായും ലേക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. രാജേഷ്…
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ സർവീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്…
കോല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും കയ്യാങ്കളിയുമുണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച്…