കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചെന്ന കേസിലെ അന്തിമവാദം എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് ഇന്ന് തുടങ്ങും. 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്ത്തികരമായ ദൃശ്യങ്ങള് പകര്ത്തുകയും ചെയ്തത്. കേസില് 2018 മാര്ച്ച് എട്ടിനാണ് വിചാരണ നടപടികള് ആരംഭിച്ചത്.
സിനിമാതാരം ദിലീപിന്റെ നിര്ദേശപ്രകാരമാണ് നടിയെ ആക്രമിച്ചതെന്ന ഒന്നാംപ്രതി സുനില്കുമാറിന്റെ മൊഴിയാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയത്. നടിയോടുള്ള വ്യക്തിവൈരാഗ്യം തീര്ക്കാന് 2013ലാണ് സുനിക്ക് ദിലീപ് ക്വട്ടേഷന് നല്കിയതെന്ന് പോലിസ് പറയുന്നു. ആലുവ സബ്ജയിലിലെ 85 ദിവസത്തെ ജയില്വാസത്തിനൊടുവില് ദിലീപ് ജാമ്യം നേടി പുറത്തിറങ്ങി.
<BR>
TAGS : DILEEP | ACTRES CASE
SUMMARY : Actress assault case; Finalism starts today
ഡല്ഹി: ഡല്ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എൻഎഐ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അനന്തനാഗ്, പുല്വാമ, കുല്ഗാം…
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും നാല് സീറ്റുകളിലും…
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില് 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില് നില്ക്കുകയായിരുന്ന ഉഷയെ…
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില് മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില് പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില് പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില് ചെറിയ സ്വകാര്യ പരിശീലന വിമാനം…