LATEST NEWS

സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പൂരി തല്ലി നടി; വീഡിയോ

മുംബൈ: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പ് കൊണ്ട് അടിച്ച് നടി. ‘സോ ലോങ്ങ്‌ വാലി’ എന്ന സിനിമയുടെ സ്‌പെഷ്യൽ ഷോയ്‌ക്കിടെയാണ്‌ നടി രുചി ഗുജ്ജാർ ചിത്രത്തിന്റെ നിർമാതാവിനെ ചെരുപ്പൂരി അടിച്ചത്‌. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്‌.

25 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്‌ നടത്തിയെന്നാരോപിച്ചാണ്‌ നടി നിർമാതാവായ കരൺ സിങ് ചൗഹാനെ ചെരുപ്പ്‌ ഉപയോഗിച്ച്‌ തല്ലിയത്‌. വീഡിയോയിൽ രുചി ദേഷ്യം പിടിച്ച്‌ ബഹളം വയ്‌ക്കുന്നതും ശേഷം ചെരുപ്പൂരി നിർമാതാവിനെ തല്ലുന്നതും കാണാം.

സോണി ടിവിയില്‍ സംപ്രേഷണം ചെയ്യാനായി ഒരു ഹിന്ദി സീരിയല്‍ നിര്‍മിക്കാമെന്ന വാഗ്ദാനവുമായി കരണ്‍ തന്നെ വന്നു കണ്ടിരുന്നെന്നും അങ്ങനെ താനും നിര്‍മാണപങ്കാളിയാകുമെന്ന നിബന്ധനയില്‍ സീരിയില്‍ നിര്‍മിക്കാന്‍ ധാരണയായി. തുടര്‍ന്ന്, 2023 ജൂലൈ മുതല്‍ 2024 ജൂലൈ വരെയുള്ള സമയങ്ങളില്‍ പല തവണകളായി 25 ലക്ഷത്തോളം രൂപ കരണ്‍ സിംഗിന് നല്‍കി. എന്നാല്‍ പിന്നീടാണ് കരണ്‍ ‘സോ ലോംഗ് വാലി’ എന്ന ചിത്രത്തിന്റെ നിര്‍മാണത്തിനായി തന്റെ പണം ഉപയോഗിക്കുകയാണെന്ന് അറിഞ്ഞത്. പണം തിരികെ ആവശ്യപ്പെട്ട് കരണ്‍ സിംഗിനെ സമീപിച്ചെങ്കിലും ഭീഷണിപ്പെടുത്തിയെന്നും രുചി പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ്‌ നടത്തിയെന്ന ആരോപണത്തിന്റെ പുറത്ത്‌ കരൺ സിങ്‌ ചൗഹാനെതിരെ മുംബൈ പോലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത പ്രകാരം 318(4), 352, 351(2) എന്നീ വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌ രജിസ്റ്റർ ചെയ്തത്‌.

SUMMARY: Actress beats producer with shoe, alleging financial fraud; video

NEWS DESK

Recent Posts

മീൻ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കാലിടറി വീണ് മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: അർത്തുങ്കലില്‍ മത്സ്യബന്ധനത്തിനിടെ വള്ളത്തില്‍ നിന്ന് തെറിച്ച്‌ കടലില്‍ വീണ മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി…

13 minutes ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്. ഗ്രാമിന് 105 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ വില കുറഞ്ഞു…

1 hour ago

ഛത്തീസ്ഗഡിൽ 21 കൂടി മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്പുർ: ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾക്കൂടി ആയുധം വച്ച് കീഴടങ്ങി. സംസ്ഥാനത്തെ കാങ്കർ ജില്ലയിലാണ് സി.പി.ഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ്…

2 hours ago

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഭൂമി ഇടപാട്; എസ് ഐ ടി സംഘം രേഖകള്‍ കണ്ടെടുത്തു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയില്‍ നിർണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ…

2 hours ago

വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കൽപ്പറ്റ: വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശിയും ലോറി ഡ്രൈവറുമായ…

2 hours ago

പ്രവാസി മലയാളികൾ കേരളത്തിന്റെ കരുത്ത് – എൻ കെ പ്രേമചന്ദ്രൻ

ബെംഗളൂരു: പ്രവാസി മലയാളികൾ കേരളത്തിന് നൽകുന്ന കരുത്ത് വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രളയ കാലത്തും കോവിഡ് സമയത്തും പ്രവാസി മലയാളിൽ നൽകിയ…

3 hours ago