Categories: TOP NEWS

മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല; അറസ്റ്റ് അനാവശ്യമെന്ന് നടി ഹേമ

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന നിശാപാര്‍ട്ടിയിൽ താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തെലുങ്ക് നടി ഹേമ. കേസിൽ അറസ്റ്റിലയതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് പിന്നാലെയാണ് താരം അറസ്റ്റിലായത്. വൈദ്യ പരിശോധനയില്‍ ഹേമ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു. മെയ് 19ന് കര്‍ണാടക ഹെബ്ബഗോഡിയില്‍ ഇലക്ട്രോണിക് സിറ്റിയിലെ ജി.ആര്‍ ഫാംഹൗസില്‍ മേയ് 19ന് ആയിരുന്നു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്.

രക്ത പരിശോധന റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ച വന്നിട്ടുണ്ടെന്നും, താൻ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഹേമ പറഞ്ഞു. സണ്‍സെറ്റ് ടു സണ്‍റൈസ് വിക്ടറി എന്ന പേരില്‍ നടന്ന പാര്‍ട്ടിയില്‍ തെലുങ്ക് താരങ്ങള്‍, ഐടി ജീവനക്കാര്‍ ഉള്‍പ്പെടെ നൂറോളം പേരാണ് പങ്കെടുത്തിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാര്‍കോട്ടിക്സ് വിഭാഗവും പോലീസും സ്ഥലത്തെത്തിയത്.

പരിശോധനയില്‍ വൻ തോതിൽ ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നടി പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ഇവരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും നടി ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.

TAGS: BENGALURU UPDATES, CRIME
KEYWORDS: Actress hema denies using drugs in rave party

Savre Digital

Recent Posts

ഗാലറിയില്‍നിന്നു വീണ് പരുക്കേറ്റ സംഭവം; രണ്ടു കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസിന്‍റെ വക്കീല്‍ നോട്ടീസ്

കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…

21 minutes ago

ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ തോക്കുചൂണ്ടി കവർച്ച; അന്വേഷണത്തിന് പ്രത്യേകസംഘം

ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്‌പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച്…

30 minutes ago

പോലീസുകാരനെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: മുഹമ്മ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്.…

56 minutes ago

സ്വന്തം തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റു; യു​വാ​വി​ന് ദാ​രു​ണാന്ത്യം

ഛത്തീസ്‌ഗഡ്‌: സ്വ​ന്തം തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ലെ ഫി​റോ​സ്‌​പു​രി​ൽ യു​വാ​വി​ന് ദാ​രു​ണ അ​ന്ത്യം. ധ​നി സു​ച്ച സ്വ​ദേ​ശി​യാ​യ ഹ​ർ​പി​ന്ദ​ർ…

2 hours ago

പുതുവത്സരാഘോഷം: ഡി ജെ പാര്‍ട്ടികളില്‍ ഗുണ്ടകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. തലസ്ഥാനത്ത് ഡിജെ പാർട്ടികളിൽ ഗുണ്ടകൾക്ക് വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം സിറ്റി പോലീസ്…

2 hours ago

ഗവിയിലേക്കുപോയ കെഎസ്ആർടിസിയുടെ ഉ​ല്ലാ​സ​യാ​ത്ര ബസ് മ​ണി​മ​ല​യി​ൽ കത്തിനശിച്ചു

കോട്ടയം:  മലപ്പുറത്തുനിന്ന് ഗവിയിലേക്കുപോയ കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസ് മണിമല പഴയിടത്ത് വെച്ച്  കത്തിനശിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട്…

2 hours ago