ബെംഗളൂരു: നിശാ പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിച്ച കേസിൽ തെലുങ്ക് നടി ഹേമയ്ക്ക് സോപാധിക ജാമ്യം അനുവദിച്ചു. പാർട്ടിയിൽ വെച്ച് ഹേമയിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് ഇവരുടെ അഭിഭാഷകൻ മഹേഷ് കിരൺ ഷെട്ടി വാദിച്ചതിനെ തുടർന്നാണ് എൻഡിപിഎസ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഹേമയുടെ വൈദ്യപരിശോധന നടത്തിയതെന്നും ഷെട്ടി ചൂണ്ടിക്കാട്ടി.
കേസിൽ ജൂൺ മൂന്നിനായിരുന്നു നടിയെ അറസ്റ്റ് ചെയ്തത്. മെയ് 19നാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫാം ഹൗസിൽ വെച്ച് നിശാ പാർട്ടി നടത്തിയത്. ഡിജെകൾ, സിനിമ താരങ്ങൾ, ടെക്കികൾ എന്നിവരുൾപ്പെടെ നൂറോളം പേർ പാർട്ടിയുടെ ഭാഗമായിരുന്നു. ഇവിടെ നടന്ന റെയ്ഡിൽ നിന്നും വൻ തോതിൽ ലഹരിമരുന്ന് ശേഖരം സിസിബി പോലീസ് കണ്ടെത്തി.
തുടർന്ന് പാർട്ടിയിൽ പങ്കെടുത്ത ഹേമ ഉൾപ്പെടെയുള്ളവരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നുമാണ് ഇവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചത്. എന്നാൽ, തൻ്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് ഹേമ പിന്നീട് സോഷ്യൽ മീഡിയ വഴി അവകാശപ്പെട്ടു. പാർട്ടിയിൽ പങ്കെടുത്തെങ്കിലും തന്റെ അറിവോടെ ലഹരിമരുന്ന് കഴിച്ചില്ലെന്നായിരുന്നു നടിയുടെ വാദം.
TAGS: BENGALURU UPDATES| COURT
SUMMARY: Actress hema granted conditional bail in drugs case
ബെംഗളൂരു: പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു. കുന്ദലഹള്ളിയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബള്ളാരി സ്വദേശിയായ…
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…