കൊച്ചി: തനിക്കെതിരെ സംഘടിത കുറ്റകൃത്യത്തിനു ശ്രമിക്കുന്നതായി ആരോപിച്ച് രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി. ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനും ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ നല്‍കിയ പരാതിയുടെ ഗൗരവം ചോര്‍ത്തി കളയാനും സൈബര്‍ ഇടത്തില്‍ ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുല്‍ ഈശ്വറെന്നും നടി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
താനും കുടുംബവും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വരാണെന്നും രാഹുല്‍ ഈശ്വര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും രാഹുല്‍ ഈശ്വറും ബോബിയുടെ പി ആര്‍ ഏജന്‍സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് പോസ്റ്റില്‍ പറഞ്ഞു.
രാഹുല്‍ ഈശ്വറിനെ പോലുള്ളവരുടെ ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷന്‍ കാരണം ഇത്തരം അവസ്ഥയില്‍പ്പെട്ട് പോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടുവരാന്‍ മടിക്കും. അത്തരം നടപടികള്‍ ആണ് തുടര്‍ച്ചയായി രാഹുല്‍ ഈശ്വര്‍ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നതെന്നും ഹണി റോസ് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
<BR>
TAGS : RAHUL ESHWAR | HONEY ROSE
SUMMARY : Actress Honey Rose filed a police complaint against Rahul Eshwar
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…