ചെന്നൈ: ജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ അറസ്റ്റില്‍. അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളില്‍ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മഹിളാ മോർച്ച മധുരയില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. പോലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാതിരിക്കാൻ തങ്ങളെ പോലീസ് വീട്ടു തടങ്കലിലാക്കി ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഡിസംബർ 23 -ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സർവകലാശാല ക്യാമ്പസില്‍ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്.
പള്ളിയില്‍ പോയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ക്യാമ്പസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
TAGS : KHUSHBU | ARRESTED
SUMMARY : Actress Khushbu Sundar arrested
മലപ്പുറം: മഞ്ചേരി ചെരണിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി. പഴയ ഫ്ളക്സിനുള്ളില്‍ മൂടിയ നിലയില്‍ ആയിരുന്നു അസ്ഥികൂടം. കഴിഞ്ഞ ദിവസം…
കൊച്ചി: എറണാകുളം തേവരയില്‍ ടാങ്കർ ലോറിയില്‍ നിന്ന് സള്‍ഫൂരിക് ആസിഡ് തെറിച്ച് ബൈക്ക് യാത്രികന് പൊള്ളലേറ്റു. കണ്ണമാലി സ്വദേശിയുടെ കയ്യിലും…
ബെംഗളൂരു: ഡോക്ടറായ യുവതിയെ മയക്കുമരുന്ന് കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കേസ്. മുന്നേകൊലാല്‍ സ്വദേശിനിയായ ഡോ. കൃതിക എം റെഡ്ഡിയെ…
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കെ സുരേന്ദ്രനെ…
ന്യൂഡൽഹി: ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റ് വിജയം. ടൂർണ്ണമെൻ്റില്‍ കേരളത്തിൻ്റെ…
കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌കൂള്‍ വാനിടിച്ച് മൂന്നുവയസുകാരന്‍ മരിച്ചു. മാനിപുരം സ്വദേശി മുനീറിന്റെ മകന്‍ ഉവൈസ് (3) ആണ് അപകടത്തില്‍ മരിച്ചത്.…