കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവില്‍ നടി മീനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു നടിയുടെ ആരോപണം.
ബാലചന്ദ്ര മേനോനെതിരെ നടി നല്കി ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ തെളിവുകളുടെ അവഭാവത്തില് കോടതി അവസാനിപ്പിച്ചിരുന്നു. നടന്മാരായ മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും നടി മീനു മുനീര്‍ പരാതി നല്‍കിയിരുന്നു.
SUMMARY: Actress Meenu Muneer arrested for defaming Balachandra Menon on social media
പാലക്കാട്: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് 17കാരിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ്…
പാലക്കാട്: സ്കൂട്ടറില്‍ നിന്നു വീണ കുട്ടി ബസ് തട്ടി മരിച്ചു. രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ്…
തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക്. എസ്എൻഡിപി യോഗം…
ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ്…
ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…
ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…