ബെംഗളൂരു: കാലങ്ങളെ അതിജയിക്കുന്ന ആശയബലമാണ് ഇസ്ലാമിന്റെ കരുത്തെന്നും വിമര്‍ശനങ്ങള്‍ ഇസ്ലാമിക പഠനങ്ങളെ ജനകീയമാക്കയെന്നും പ്രമുഖ ഇസ്ലാമിക ചിന്തകനും എഴുത്തുകാരനുമായ ശുഐബുല്‍ ഹൈതമി. ബെംഗളൂരു ജില്ലാ എസ് വൈ എസ് സംഘടിപ്പിച്ച ആദര്‍ശ സംഗമത്തില്‍ ഇസ്ലാം, അഹ്ലുസുന്ന:ശാസ്ത്രീയം, യുക്തിഭദ്രം എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവാസ്തിക്യം, പ്രവാചകത്വ, അന്ത്യനാള്‍ തുടങ്ങിയ വിശ്വാസ തത്വങ്ങള്‍ ബൗദ്ധികമായും ശാസ്ത്രീയമായും വിഷയാവതരണത്തില്‍ സമര്‍ത്ഥിക്കപ്പെട്ടു. സ്വതന്ത്രചിന്തയുടെ വിവിധ രൂപങ്ങള്‍ മുന്നോട്ട് വെക്കുന്ന സാമൂഹിക വീക്ഷണങ്ങള്‍ അശാസ്ത്രീയവും അമാനവീകവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് നടന്ന സംശയനിവാരണാവസരവും ശ്രദ്ധേയമായി. പരിഹാസങ്ങള്‍ സംയമനത്തോടെ നേരിടാന്‍ ഇസ്ലാമിക പ്രബോധകര്‍ക്ക് മാത്രമേ സാധ്യമാവുകയുള്ളൂവെന്നും ആരോഗ്യകരമായ ആശയസംവാദത്തിന് തുടര്‍ന്നും ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു .
എസ് വൈ എസ് ബെംഗളൂരു ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എ കെ അഷ്റഫ് ഹാജി അധ്യക്ഷത വഹിച്ചു. എംഎംഎ ഖത്തീബ് ഷാഫി ഫൈസി ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. ഹുസൈനാര്‍ ഫൈസി പ്രാര്‍ത്ഥന നടത്തി. എസ് വൈ എസ് സെക്രട്ടറി ഷംസുദ്ദീന്‍ സാറ്റലൈറ്, ശുഐബ് ഫൈസി, മുസ്തഫ ഹുദവി കാലടി, സലിം മിന്റ്, ജുനൈദ് കെ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി പി എം അബ്ദുല്‍ ലത്തീഫ് ഹാജി സ്വാഗതവും വൈസ് പ്രസിഡന്റ് കെ എഛ് ഫാറൂഖ് നന്ദിയും പറഞ്ഞു.
<br>
TAGS : SYS
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…