ബെംഗളൂരു: സംസ്ഥാനത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് അധിക സെസ് ചുമത്താൻ തീരുമാനവുമായി സർക്കാർ. ഇരുചക്രവാഹനങ്ങൾ, കാറുകൾ എന്നിവയ്ക്ക് രജിസ്ട്രേഷൻ സമയത്ത് അധിക സെസ് ചുമത്താനുള്ള കർണാടക മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ (രണ്ടാം ഭേദഗതി) ബിൽ 2024 കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ പാസാക്കി. ഇരുചക്രവാഹനങ്ങൾക്ക് 500 രൂപയും കാറുകൾക്ക് 1000 രൂപയും സെസ് ഈടാക്കാൻ ശുപാർശ ചെയ്യുന്നതാണ് പുതിയ ബിൽ.
ബിൽ നിയമസഭാ കൗൺസിലിൽ കൂടി സർക്കാരിന് പാസാക്കിയെടുക്കേണ്ടതുണ്ട്. കർണാടക മോട്ടോർ വാഹന വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കും ബസ്, ക്യാബ്, ഓട്ടോറിക്ഷ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ, ക്ഷേമ ഫണ്ടുകൾക്കുമായാണ് അധിക സെസ് പിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ മോട്ടോർ വാഹന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. നിലവിൽ മോട്ടോർ വാഹന വകുപ്പ് സെക്ഷൻ മൂന്ന് പ്രകാരം, 11 ശതമാനം സെസ് ഈടാക്കുന്നുണ്ട്. ഇതിൽ 10 ശതമാനം സെസ് സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന പദ്ധതികൾക്കും ബെംഗളൂരു മാസ് റാപിഡ് ട്രാൻസിറ്റ് ലിമിറ്റഡിൽ ഇക്വിറ്റി നിക്ഷേപത്തിനും മുഖ്യമന്ത്രി ഗ്രാമീണ രാസ്തെ അഭിവൃദ്ധി നിധിക്കും ഒരു ശതമാനം അർബൻ ട്രാൻസ്പോർട്ട് ഫണ്ടിനുമാണ് വിനിയോഗിക്കുന്നത്.
TAGS: KARNATAKA | CESS
SUMMARY: Karnataka Assembly passes Bill for Rs 500-1000 cess on new vehicle’s
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…
ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള…
കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്കൂൾ ഓഫ് ബയോളജിക്കൽ…
കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് 27 മരണം. കൊല്ലപ്പെട്ടവരിൽ കുറഞ്ഞത് 15 സ്ത്രീകളും മൂന്ന് കുട്ടികളും ഉണ്ടെന്നും…
തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര മുടങ്ങി. ഉപരാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഇറക്കാന്‍…