ബെംഗളൂരു: തനിക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടികേന്ദ്ര ഘനവ്യവസായ സ്റ്റീൽ മന്ത്രി എച്ച്.ഡി. കുമാരസ്വാമി, മകൻ നിഖിൽ കുമാരസ്വാമി, സുരേഷ് ബാബു എന്നിവർക്കെതിരെ ലോകായുക്ത എഡിജിപി എം.ചന്ദ്രശേഖർ പരാതി നൽകി. ബെംഗളൂരുവിലെ സഞ്ജയ് നഗർ പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.
സെപ്റ്റംബർ 28, 29 തീയതികളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുമാരസ്വാമി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് ചന്ദ്രശേഖർ പരാതിയിൽ ആരോപിച്ചു. കുമാരസ്വാമിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഗവർണറോട് അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമി തന്നെ വാക്കാൽ ഭീഷണിപ്പെടുത്തിയെന്നും കർണാടക കേഡറിൽ നിന്ന് മാറ്റാൻ ഉന്നതരോട് നിർദ്ദേശിച്ചെന്നും സംസ്ഥാനത്ത് തുടരാൻ മെഡിക്കൽ രേഖകളിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചതായും അദ്ദേഹം പരാതിയിൽ പറഞ്ഞു.
കൈക്കൂലി വാങ്ങിയാണ് കുമാരസ്വാമി തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതെന്ന് എം.ചന്ദ്രശേഖർ പറഞ്ഞു. സെപ്റ്റംബർ 29ന് നിഖിൽ കുമാരസ്വാമിയും ഇതേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്താസമ്മേളനം നടത്തിയെന്നും പിന്നീട് കുമാരസ്വാമിയുടെ അടുത്ത അനുയായിയായ സുരേഷ് ബാബു സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
TAGS: KARNATAKA | KUMARASWAMY
SUMMARY: K’taka Lokayukta ADGP M. Chandrashekhar files complaint against Union Min. HD Kumaraswamy
ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എൻഎഐ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അനന്തനാഗ്, പുല്‍വാമ, കുല്‍ഗാം…
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും നാല് സീറ്റുകളിലും…
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഉഷയെ…
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…