കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കാസറഗോഡ് മഞ്ചേശ്വരം ലോ കോളേജിലെ താല്‍ക്കാലിക അധ്യാപകനായ ഷെറിൻ സി എബ്രഹാമിന് എതിരെയാണ് നടപടി.
എസ്എഫ്ഐയുടെ പരാതിയിലാണ് കണ്ണൂർ സർവകലാശാല നടപടി സ്വീകരിച്ചത്. ത്രിവത്സര എല്‍എല്‍ബി മൂന്നാം സെമസ്റ്റർ ഇന്റേണല്‍ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം വന്നത്. 28ന് നടന്ന ‘ഓപ്ഷണല്‍ 3 ഹ്യൂമൻ റൈറ്റ്സ് ലോ ആൻഡ് പ്രാക്ടീസ്’ എന്ന വിഷയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യപേപ്പറിലാണ് വിഷയം ഉള്‍പ്പെടുത്തിയിരുന്നത്.
ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്നായിരുന്നു ഷെറിന്റെ വിശദീകരണം. ഷെറിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റേഴ്സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്.
TAGS : ADM NAVEEN BABU DEATH
SUMMARY : ADM’s death in question paper; Kannur University dismissed the teacher
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന് ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി…