LATEST NEWS

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ് ചുമതലയേറ്റു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ് ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒ ജെ ജനീഷ് സംസ്ഥാന അധ്യക്ഷനായും ബിനു ചുള്ളിയില്‍ വര്‍ക്കിംഗ് പ്രസിഡന്റായും ചുമതലയേറ്റു. കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പ്രതീക്ഷിക്കാത്ത ഘട്ടത്തിലാണ് ഈ സ്ഥാനം ഏറ്റെടുത്തതെന്ന് ജനീഷ് പറഞ്ഞു. ഒരിക്കലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആകാന്‍ കഴിയും എന്ന് കരുതിയിട്ടില്ല. ഇനി ഉള്ളത് ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ആണ്. വളരെ പെട്ടന്ന് തന്നെ സര്‍ക്കാരിനെതിരായ സമര പരിപാടികള്‍ ആലോചിക്കും. എല്ലാ രീതിയിലും പരാജയപ്പെട്ട സര്‍ക്കാര്‍ ആണ് ഇവിടെ. ഭരണ തുടര്‍ച്ചക്ക് രാഷ്ട്രീയ പ്രസ്ഥാനത്തെ മലീനമാക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് പിണറായി സര്‍ക്കാരെന്നും ജനീഷ് പറഞ്ഞു.

ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാര്‍ മോദി സര്‍ക്കാരിന് വിധേയപെട്ടവരാണെന്ന് പിഎം ശ്രീ വിഷയത്തില്‍ ജനീഷ് പറഞ്ഞു. അതിന്റെ ഉദാഹരണമാണ് പിഎം ശ്രീയില്‍ ഒപ്പുവച്ചത. സര്‍ക്കാരിന് കാവിവല്‍കരണത്തിന് കുടപിടിക്കുന്ന നയം. ദേവസ്വം ബോര്‍ഡിന്റെ വിശ്വാസം തകര്‍ത്തവരായി സര്‍ക്കാര്‍ മാറി. എല്ലാ അര്‍ത്ഥത്തിലും സര്‍ക്കാര്‍ പരാജയമാണ്. സര്‍ക്കാര്‍ തുടരാന്‍ പാടില്ല എന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും ജനീഷ് പറഞ്ഞു.

സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് പോരാട്ടം തുടരും. പദവിയല്ല, പ്രവര്‍ത്തനമാണ് പ്രധാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കണം. ജയസാധ്യതയുള്ള സീറ്റ് നല്‍കണം. 10 വര്‍ഷം മുന്‍കൂട്ടി കണ്ട് യുവാക്കളെ വളര്‍ത്തണമെന്നും കെപിസിസി നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും ജനീഷ് പറഞ്ഞു.

SUMMARY: Adv. O. J. Janish takes charge as Youth Congress state president

NEWS BUREAU

Recent Posts

തെരുവുനായ വിഷയത്തില്‍ അസാധാരണ നീക്കവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തില്‍ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാള്‍, തെലങ്കാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ…

12 minutes ago

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം: ബി​നോ​യ് വി​ശ്വം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പ​രാ​ജ​യ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്…

34 minutes ago

രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കും; ഗ്യാനേഷ് കുമാര്‍

ന്യൂഡൽഹി: നാളെ മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര…

40 minutes ago

തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ

ബെംഗളൂരു : തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ഡിജിറ്റൽ ആസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. വിനിയ വിപിൻ മുഖ്യപ്രഭാഷണം…

2 hours ago

ഉമര്‍ ഖാലിദിന്‍റെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കിയില്ല; ഡൽഹി പോലീസിനെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷ ഗൂഡാലോചന കേസിലെ ആരോപണവിധേയരുടെ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാത്ത ഡല്‍ഹി പോലിസിനെ വിമര്‍ശിച്ച്‌ സുപ്രിംകോടതി. ഉമര്‍ ഖാലിദ്…

2 hours ago

അമ്മയുടെ നിര്യാണം; രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: രമേശ് ചെന്നിത്തലയുടെ മാതാവിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട് ചെന്നിത്തല വീട്ടില്‍ എത്തി. ചെന്നിത്തല…

2 hours ago