ബെംഗളൂരു: എയ്‌റോ ഇന്ത്യ വ്യോമപ്രദർശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 2025 ഫെബ്രുവരി 10 മുതൽ 14 വരെ ബെംഗളൂരു യെലഹങ്ക വ്യോമസേനാ ആസ്ഥാനത്താണ് പതിനഞ്ചാം എയ്‌റോ ഇന്ത്യ നടക്കുക. അവസാനത്തെ രണ്ടു ദിവസമാണ് പൊതുജനങ്ങൾക്ക് പ്രവേശനം.
ആദ്യ മൂന്നുദിവസം ബിസിനസ് സെഷനുകളായിരിക്കും നടക്കുക.എയ്‌റോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ രംഗത്തെ കമ്പനികൾ, നിക്ഷേപകർ, ആയുധ നിർമാതാക്കൾ എന്നിവരെല്ലാം പങ്കെടുക്കും. 2023-ൽ നടന്ന എയ്‌റോ ഇന്ത്യയിൽ 100-ലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഏഴ് ലക്ഷത്തിലധികം സന്ദർശകരാണ് കഴിഞ്ഞ തവണ വ്യോമപ്രദർശനം കാണാന്‍ എത്തിയത്.
<br>
TAGS : AERO INDIA
SUMMARY : Aero India has started registration
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…