എയ്റോ ഇന്ത്യയ്ക്ക് നാളെ തുടക്കം; യെലഹങ്ക എയർഫോഴ്‌സ്‌ സ്റ്റേഷനിൽ ഒരുക്കങ്ങൾ പൂർത്തിയായി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യയക്ക് വേദിയാകാൻ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ ഒരുങ്ങിക്കഴിഞ്ഞു. എയ്‌റോ ഇന്ത്യയുടെ 15-ാമത് എഡീഷൻ ഫെബ്രുവരി 10 മുതൽ 14 വരെയാണ് നടക്കുന്നത്. വ്യോമയാന മേഖലയിൽ നിന്നുള്ള വലിയ സൈനിക പ്ലാറ്റ്‌ഫോമുകളുടെ എയർ ഡിസ്‌പ്ലേകളും സ്റ്റാറ്റിക് പ്രദർശനങ്ങളും എയ്‌റോ ഇന്ത്യയിൽ ഉൾപ്പെടുന്നുണ്ട്. പരിപാടിയുടെ ആദ്യ മൂന്ന് ദിവസങ്ങൾ (ഫെബ്രുവരി 10, 11, 12) ബിസിനസ് ദിവസങ്ങളായിരിക്കും. 13, 14 തീയതികൾ പ്രദർശനം കാണാൻ ആളുകളെ അനുവദിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ എന്ന വിശാലമായ പ്രമേയത്തിലൂടെ, വിദേശ – ഇന്ത്യൻ സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും സ്വദേശിവൽക്കരണ പ്രക്രിയക്ക് ഊന്നൽ നൽകുന്ന പുതിയ വഴികൾ കണ്ടെത്തുന്നതിനും പരിപാടി വേദി ഒരുക്കും. പരിപാടിയുടെ ഭാഗമായി ആമുഖ സെഷൻ, ഉദ്ഘാടന പരിപാടി, പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിൾ, മന്ഥൻ സ്റ്റാർട്ട്-അപ്പ് ഇവൻ്റ്, എയർ ഷോകൾ, ഇന്ത്യ പവലിയൻ ഉൾപ്പെടുന്ന പ്രദർശന ഏരിയ, എയ്‌റോസ്‌പേസ് കമ്പനികളുടെ വ്യാപാര മേള എന്നിവയുമുണ്ടാകും.

രാവിലെ ഒൻപതുമുതൽ വൈകുന്നേരം ആറു മണിവരെ പരിപാടി നടക്കും. സൈനിക വിമാനങ്ങളുടെ ഉൾപ്പെടെയുള്ള ഡിസ്പ്ലേ രാവിലെയും ഉച്ചകഴിഞ്ഞുമായി ദിവസം രണ്ടു തവണ നടക്കും. ഇന്ത്യ പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്ന എഞ്ചിനീയറിംഗ് ഡെമോൺസ്ട്രേറ്ററായ കോംബാറ്റ് എയർ ടീമിംഗ് സിസ്റ്റം (സിഎടിഎസ്) വാരിയർ ആണ് ഷോയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇന്ത്യൻ വ്യോമസേനയുടെ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അത്യാധുനിക സംവിധാനമാണ് സിഎടിഎസ് വാരിയർ.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഇന്ത്യ പവലിയനിൽ തദ്ദേശീയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. വിവിധ രാജ്യങ്ങളിലെ യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ, ഡ്രോണുകൾ എന്നിവയുടെ വ്യോമാഭ്യാസ പ്രദർശനങ്ങൾ മേളയിലുണ്ടാവും. പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്ന പുതിയ സാങ്കേതികവിദ്യകൾ അനാവരണം ചെയ്യുന്നതിനും ധാരണാപത്രങ്ങൾ ഒപ്പിടുന്നതിനുമുള്ള വേദി കൂടിയാണിത്.

TAGS: AERO INDIA
SUMMARY: Aero India to kickstart tomorrow from Yelahanka

Savre Digital

Recent Posts

അമീബിക് മസ്തിഷ്കജ്വരം; നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…

27 minutes ago

സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു

റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…

1 hour ago

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…

2 hours ago

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

3 hours ago

മംഗളൂരുവിൽ വന്‍ മയക്കുമരുന്ന് വേട്ട: മലയാളിയടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…

3 hours ago

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

4 hours ago