ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് യെലഹങ്കയ്ക്ക് സമീപമുള്ള ഡിഗ്രി കോളേജുകൾക്ക് ഫെബ്രുവരി 13 മുതൽ 14 വരെ അവധി പ്രഖ്യാപിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി. എയർഫോഴ്‌സ് സ്‌റ്റേഷനും യെലഹങ്കയ്ക്കും ചുറ്റുമുള്ള സർക്കാർ, എയ്ഡഡ്, സ്വകാര്യ ഡിഗ്രി കോളേജുകൾക്ക് ഈ ഉത്തരവ് ബാധകമായിരിക്കും. കോളേജുകളുടെ പേരുകൾ പ്രത്യേകം പ്രഖ്യാപനത്തിൽ പരാമർശിച്ചിട്ടില്ല.
ഫെബ്രുവരി 10 മുതലാണ് എയ്റോ ഇന്ത്യ നടക്കുന്നത്. എയർ ഷോയുടെ ഭാഗമായി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കും (കെഐഎ) തിരിച്ചുമുള്ള വാണിജ്യ വിമാനങ്ങളുടെ സർവീസുകൾക്കും നിയന്ത്രണമുണ്ടാകും. കൂടാതെ, ജക്കൂർ എയ്‌റോഡ്രോമിൽ നിന്നുള്ള വിമാന സർവീസിനും, ഡ്രോണുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടാകും.
പൊതുജനങ്ങൾക്ക് എയർ ഷോയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. . https://www.aeroindia.gov.in/visitor-registration എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് പൊതുജനങ്ങൾക്ക് അവരുടെ വ്യക്തി വിവരങ്ങള്‍ നല്‍കി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.
TAGS: BENGALURU | AERO INDIA
SUMMARY: Schools, colleges in Yelahanka to be closed on Feb 13, 14 for air show
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.…
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. തനിക്ക് മാപ്പ് പറയാൻ…
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. 'പഞ്ചകോശി പരിക്രമ'…
കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ…
തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോല്‍പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയില്‍ നിന്നു സസ്പെൻഡ് ചെയ്‌ത എസ് രാജേന്ദ്രൻ…