തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് കാരണം വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്. പ്രതി അഫാന്റെയും മാതാവ് ഷെമിയുടെയുടെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് കടബാധ്യതയ്ക്ക് കാരണം. കടക്കാർ പണം ആവശ്യപ്പെട്ട് എത്തുന്നതിന് മുമ്പാണ് കൊലപാതകള്‍ നടത്തിയതെന്ന് അഫാൻ പോലീസിന് മൊഴി നല്‍കി.
കടത്തില്‍ നില്‍ക്കുമ്പോഴും അഫാൻ രണ്ട് ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയെന്നും പോലീസ് ചൂണ്ടിക്കാട്ടി. കൊലയില്‍ അഫാനെ ഒരു സിനിമ സ്വാധീനിച്ചുവന്ന ആരോപണം പോലീസ് തള്ളി. അഫാനെയും പിതാവ് റഹീമിനെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റബോധമില്ലാതെയാണ് അഫാൻ മറുപടി നല്‍കിയത്. എല്ലാം തകർത്തു കളിഞ്ഞില്ലേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള റഹീമിന്റെ ചോദ്യത്തിന് അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു അഫാൻ മറുപടി നല്‍കിയത്. കേസിലെ കുറ്റപത്രം പോലീസ് ഉടൻ സമർപ്പിക്കും.
കൂട്ടക്കൊല നടന്ന ദിവസം കടം വാങ്ങിയിരുന്ന 50,000 തിരികെ നല്‍കാനുണ്ടായിരുന്നുവെന്ന് അഫാൻ മൊഴി നല്‍കിയിരുന്നു. തലേദിവസം കാമുകിയില്‍ നിന്ന് 200 രൂപ കടം വാങ്ങിയിരുന്നു. ആ കാശില്‍ നിന്ന് 100 രൂപയ്ക്ക് പെട്രോള്‍ അടിച്ചാണ് അഫാൻ ഉമ്മയെയും കൊണ്ട് കടം വാങ്ങിക്കാൻ ബന്ധുവീട്ടില്‍ ചെന്നത്. ബാക്കി 100 രൂപയ്ക്ക് ഇരുവരും ഭക്ഷണം കഴിക്കുകയും ചെയ്തു. കടം വാങ്ങിയവർ എത്തും മുമ്പാണ് കൊലകള്‍ നടത്തിയതെന്ന് അഫാൻ മൊഴി നല്‍കി. കേസില്‍ കുറ്റപത്രം ഉടൻ സമർപ്പിക്കും.
മുത്തശ്ശി സല്‍മാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷഹീദ, പെണ്‍സുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ, മാതാവ് ഷെമി എന്നിവരെ കൊലപ്പെടുത്തിയതിന് ശേഷം തട്ടത്തുമലയിലെത്തി രണ്ട് പേരെക്കൂടി കൊല്ലാനായിരുന്നു പദ്ധതി. എന്നാല്‍ അനുജൻ അഫ്സാനെ കൊല ചെയ്തതോടെ എല്ലാ ധൈര്യവും ചോർന്ന് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
അതേ സമയം അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഉമ്മ ഷെമിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന മൊഴി ഷെമി ആവർത്തിച്ചു. കട്ടിലില്‍ നിന്ന് വീണാണ് പരുക്കേറ്റത് എന്നായിരുന്നു തുടക്കത്തില്‍ ഷെമി പറഞ്ഞതാണ്. ഒടുവിലാണ് അഫാനെതിരെ മൊഴി നല്‍കിയത്.
TAGS : VENJARAMOODU MURDER
SUMMARY : Venjaramud murder case: Afan and his father were questioned together
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില് ഒപി ബഹിഷ്കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള് ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില് സർവീസില് നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില് പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില് നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര് ഉമര് ഉന് നബി ആണെന്ന്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്ണയം…