ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വെ തെറ്റിച്ച് ലാന്‍ഡ് ചെയ്തു. കാബൂളില്‍ നിന്നുള്ള അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് വിമാനമാണ് ലാന്‍ഡിംഗ് റണ്‍വേയ്ക്ക് പകരം ടേക്ക് ഓഫ് റണ്‍വേയില്‍ ഇറങ്ങിയത്. സംഭവം ഏറെ പരിഭ്രാന്തി പരത്തി. ഈ സമയം ടേക്ക് ഓഫ് റണ്‍വേയില്‍ മറ്റു വിമാനങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്.
സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. അവസാന നിമിഷത്തില്‍ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റത്തിന് (ഐഎല്‍എസ്) തകരാര്‍ സംഭവിച്ചതാണ് വിമാനം ലക്ഷ്യസ്ഥാനത്തുനിന്ന് മാറി ലാന്‍ഡ് ചെയ്യാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. വ്യതിയാനം സംബന്ധിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ (എടിസി) മുന്നറിയിപ്പ് നല്‍കിയില്ലെന്നും പൈലറ്റ് ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.
SUMMARY: Afghan Airlines plane skids off runway at Indira Gandhi Airport
ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണാട്ടുകര പരദേവതയുടെ തനതു പാരമ്പര്യ കലാ രൂപമായ കുത്തിയോട്ടം ബെംഗളൂരുവില്‍ അരങ്ങേറി.…
തിരുവനന്തപുരം: അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് തെരുവുനായ. വർക്കലയിലാണ് സംഭവം. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസയില്‍ നിന്നും…
ബെംഗളൂരു: നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്തോർ യൂഗോവിന്റെ 'പാവങ്ങ'ളുടെ നൂറാം വര്‍ഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം 'പാവങ്ങളുടെ നൂറുവർഷവും…
വയനാട്: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലില്‍ പത്രിക പിൻവലിച്ചു.…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീരോടെ വിട.…
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ…