ബെംഗളൂരു: മൂന്ന് കോടി രൂപയുടെ എംഡിഎംഎയുമായി ആഫ്രിക്കൻ സ്വദേശി ബെംഗളൂരുവില്‍ പിടിയിലായി. നൈജീരിയയിൽ നിന്നുള്ള പെപ്പെ മോറെപേയിയെയാണ് (43) അമൃതഹള്ളി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ദാസറഹള്ളിയിലെ ഒരു സ്കൂളിന് സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് മൂന്ന് കിലോ എംഡിഎംഎ കണ്ടെടുത്തതായിപോലീസ് പറഞ്ഞു.
നഗരത്തിലെ കോളേജ് വിദ്യാർഥികൾക്കും മറ്റുള്ളവർക്കും ഇയാള്‍ മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി. കമ്മനഹള്ളിയിലെ മറ്റൊരു വിദേശിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിലെ രണ്ടാം പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിച്ചു. മയക്കുമരുന്ന് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) വകുപ്പുകൾ പ്രകാരം മോറെപേയിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
<BR>
TAGS : DRUG CASES, ARRESTED
SUMMARY: African national arrested in Bengaluru with drugs worth Rs 3 crore
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…