ബെംഗളൂരു: ചിക്കബെല്ലാപുരയിലെ ഫാമിൽ പന്നികള്‍ ചത്തത് ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്നെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഭോപാലിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചിന്താമണി ഹെബാരിയിലെ വെങ്കട്ട റെഡ്ഡിയുടെ എന്ന വ്യക്തിയുടെ ഉടമസ്‌ഥതയിലുള്ള ഫാമിലാണ് കഴിഞ്ഞ ഒരു മാസത്തിനിടെ 100 പന്നികൾ രോഗബാധയെ തുടര്‍ന്ന് ചത്തത്.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രദേശവാസികൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിത മേഖലയിലേക്കോ പുറത്തേക്കോ പന്നികൾ, പന്നി മാംസം തീറ്റ സാധനങ്ങൾ എന്നിവ കൊണ്ടുപോകുന്നതും വിതരണം ചെയ്യുന്നതും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഫാമില്‍ അവശേഷിച്ച 57 പന്നികളെ മൃഗസംരക്ഷണവകുപ്പ് ജീവന ക്കാരെത്തി കൊന്നു കുഴിച്ചുമൂടി.
കഴിഞ്ഞ വർഷം ജൂണിൽ, ബാഗൽകോട്ട് ജില്ലയിലെ ഇൽക്കൽ ഗൊരാബലയി ൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരായ പന്നികളെ കൊന്നു കുഴിച്ചുമൂടി.
SUMMARY: African swine fever confirmed in Chikkaballapura
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസ്. ഛത്തീസ്ഗഡിലെ…
ബെംഗളൂരു: മൗണ്ട് ഷെപ്പേർഡ് സ്കൂള്‍ ആന്റ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണ്‍- ആവേശം എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.…
ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. സ്പിറ്റിയില്‍ നിന്ന്…
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി എൻഐഎ കോടതി റദ്ദാക്കി.…
ബെംഗളൂരു: പാലക്കാട് കടമ്പൂർ പാലായിൽ വീട്ടില്‍ നാരായണൻ കുട്ടി (73) ബെംഗളൂരുവില്‍ അന്തരിച്ചു. മാരഗൊണ്ടനഹള്ളി മഞ്ജുനാഥേശ്വര ലേഔട്ട് ഗംഗോത്രി എൻക്ലേവ്…
ബെംഗളൂരു: ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് ബെംഗളൂരുവില്‍ സോഫ്റ്റ് വെയർ എഞ്ചിനീയർ മരിച്ചു. ടി.സി.എസ് ജീവനക്കാരനും ബന്നാർഘട്ട രംഗനാഥ…