കൊച്ചി: എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തില്‍ പാണ്ട്യൻചിറയിലാണ് പന്നികള്‍ക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്. ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയോടെ കൊന്ന് സംസ്‌ക്കരിച്ചു.
പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതപ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നി മാംസം വിതരണ ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും നിർത്തി വയ്ക്കാനും ഉത്തരവുണ്ട്.
രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമുകളില്‍ നിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കും.
SUMMARY: African swine fever confirmed in Ernakulam
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…