കുത്തിവയ്പ്പിന് പിന്നാലെ പനി ബാധിച്ച പിഞ്ചുകുഞ്ഞ് മരിച്ചു

ആലപ്പുഴ: കുത്തിവയ്പ്പിന് പിന്നാലെ പനിബാധിച്ച്‌ ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മാന്നാർ കുരട്ടിശേരി കടമ്പാട്ട് കിഴക്കേതില്‍ പാർവതിയുടെയും കായംകുളം ഒറ്റത്തെങ്ങില്‍ കൊച്ചുമോന്‍റെയും ഒമ്പത് മാസം പ്രായമുള്ള മകള്‍ കൈവല്യ ആണ് മരിച്ചത്.

രണ്ടുദിവസം മുമ്പാണ് കുഞ്ഞിന് ഒമ്പതാം മാസത്തിലെ പ്രതിരോധ കുത്തിവയ്പ്പെടുത്തത്. പനി ബാധിച്ചതിനെ തുടർന്ന് അന്ന് വൈകീട്ട് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച പനി മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS : ALAPPUZHA NEWS | BABY
SUMMARY : After the injection, the toddler died of fever

LEAVE A REPLY

Please enter your comment!
Please enter your name here