അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ പദ്ധതിയിടുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായിഅഞ്ചംഗ കമ്മിറ്റിയെ ഗുജറാത്ത് സർക്കാർ നിയോഗിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയേയാണ് ഗുജറാത്ത് സർക്കാർ നിയോഗിച്ചത്. ജസ്‌റ്റിസ് രഞ്ജന ദേശായിയെ കൂടാതെ മുതിർന്ന ഐഎഎസ് ഓഫീസർ സി എൽ മീണ, മുതിർന്ന അഭിഭാഷകൻ ആർസി കോദേക്കർ, മുൻ വൈസ് ചാൻസലർ ദക്ഷേഷ് താക്കർ, സാമൂഹിക പ്രവർത്തക ഗീതാബെൻ ഷ്രോഫ് എന്നിവരും സർക്കാർ നിയോഗിച്ച സമിതിയിലുണ്ട്.
അടുത്ത 45 ദിവസത്തിനുള്ളിൽ വിഷയത്തിൽ കരട് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ ആശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി വാദിക്കുന്നു എന്നാണ് ഭൂപേന്ദ്ര പട്ടേൽ പറഞ്ഞത്. ഈ ദിശയിലേക്കുള്ള ഏറ്റവും ആദ്യത്തെ ചുവടുവയ്പ്പാണ് ഏകീകൃത സിവിൽ കോഡെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത് ആദ്യം നടപ്പാക്കുന്നതും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കഴിഞ്ഞ മാസം, ഉത്തരാഖണ്ഡ് മാറി. ജനുവരി 27 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
<BR>
TAGS ; UNIFORM CIVIL CODE | GUJARAT
SUMMARY : After Uttarakhand, Gujarat is also preparing to implement the Uniform Civil Code.
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം…