LATEST NEWS

കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദം; കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിനെ മാറ്റി

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ. ബി അശോകിനെ മാറ്റി. ഗതാഗത വകുപ്പിന് കീഴിലെ കെടിഡിഎഫ്‌സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് മാറ്റം. ടിങ്കു ബിസ്വാളിനാണ് പകരം ചുമതല. കേര പദ്ധതി വാര്‍ത്ത ചോര്‍ത്തലിന് പിന്നാലെയാണ് നടപടി.

കേര പദ്ധതിക്ക് ലോകബാങ്ക് നല്‍കിയ ഫണ്ട് വകമാറ്റിയ വിവരം മാധ്യമപ്രവർത്തകർക്കു ലഭിച്ചതെങ്ങനെയെന്ന് അന്വേഷിക്കാൻ നിയോഗിച്ച ബി അശോക് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റം. കൃഷി വകുപ്പിലെ നാല് ഉദ്യോഗസ്ഥർ മാത്രം കൈകാര്യം ചെയ്ത ഫയല്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചുവെന്ന് അന്വേഷണ റിപ്പോർട്ടില്‍ ബി അശോക് സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെന്നാണ് സൂചന.

SUMMARY: Kera project leak controversy; Agriculture Department Principal Secretary B Ashok transferred

NEWS BUREAU

Recent Posts

പടക്കം പൊട്ടിത്തെറിച്ചു അപകടം; 15കാരന്‍ മരിച്ചു, ആറ് പേർ ചികിത്സയില്‍

ബെംഗളൂരു: വിനായക ചതുർഥി ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്താംക്ലാസ് വിദ്യാർഥി മരിച്ചു. കഴിഞ്ഞ ദിവസം ദൊഡ്ഡബെള്ളാപുര മുത്തൂരിലാണ് അപകടമുണ്ടായത്.…

3 minutes ago

ഹൊസൂർ കൈരളി സമാജം ഓണച്ചന്ത ഇന്ന് മുതല്‍

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിന്റെ ഓണച്ചന്ത ഇന്ന് മുതല്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് സമാജം പ്രസിഡന്റ് ജി.മണി ഉദ്ഘാടനം ചെയ്യും.…

13 minutes ago

വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കോഴിക്കോട്: വയനാട് , കോഴിക്കോട് ജില്ലകളിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയിൽ - കള്ളാടി – മേപ്പാടി ഇ​ര​ട്ട തുരങ്കപാത നിർമാണ…

49 minutes ago

ഓണം യാത്രാതിരക്ക്; കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 സ്പെഷ്യല്‍ സര്‍വീസുകള്‍

ബെംഗളൂരു : ഓണത്തിനോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 90 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി…

2 hours ago

മലയാളം മിഷന്‍ സുഗതാഞ്ജലി മത്സരം ഇന്ന്

ബെംഗളൂരു: മലയാളം മിഷന്റെ സുഗതാഞ്ജലി കാവ്യാലാപന മേഖലാതല മത്സരങ്ങൾ ഞായറാഴ്ച ഓൺലൈനായി നടത്തും. ഉച്ചയ്ക്കുശേഷം 2.30-ന് മത്സരം തുടങ്ങും. സബ്…

2 hours ago

‘വായനയുടെ ഡിജിറ്റൽ യുഗം’; തനിമ സംവാദം ഇന്ന്

ബെംഗളൂരു: തനിമ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ മാഗസിൻ ലിസ്റ്റിക്കിൾ 2 പ്രകാശനവും വായനയുടെ ഡിജിറ്റൽ യുഗം എന്ന വിഷയത്തിൽ…

2 hours ago