ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിനുശേഷം എയർ ഇന്ത്യയുടെ ബുക്കിങ് 20 ശതമാനം കുറഞ്ഞതായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ഓപ്പറേറ്റഴ്‌സ് പ്രസിഡന്റ്. അന്താരാഷ്‌ട്ര യാത്രയിൽ 18-22 വരെ ശതമാനവും ആഭ്യന്തര യാത്രയിൽ 10–12 വരെ ശതമാനവും കുറഞ്ഞതായി പ്രസിഡന്റ് രവി ഗോസൈൻ അറിയിച്ചു. വിമാനയാത്രയുടെ നിരക്കിൽ 15 ശതമാനവും കുറവുണ്ടായി.
ടാറ്റയുടെ കീഴിലുള്ള എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12ന് അഹമ്മദാബാദില്‍ തകര്‍ന്ന് വീണ് യാത്രക്കാരായ 241 പേരും സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചിരുന്നു. അതിന് ശേഷം വിദേശ ടിക്കറ്റ് ബുക്കിംഗില്‍ 18 മുതല്‍ 22 ശതമാനം വരെയും ആഭ്യന്തരയാത്രകളില്‍ പത്ത് മുതല്‍ 12 ശതമാനം വരെയും ഇടിവുണ്ടായി. അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകളുടെ നിരക്കില്‍ പത്ത് മുതല്‍ 15 ശതമാനം വരെ കുറവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സാങ്കേതിക കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒന്‍പത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ദുബായ് – ചെന്നൈ, ഡല്‍ഹി – മെല്‍ബണ്‍, മെല്‍ബണ്‍ – ഡല്‍ഹി, ദുബായ് – ഹൈദരാബാദ്, പൂനെ – ഡല്‍ഹി, അഹമ്മദാബാദ് – ഡല്‍ഹി, ഹൈദരാബാദ് – മുംബയ്, ചെന്നൈ – മുംബയ്, ഡല്‍ഹി – പൂനെ വിമാനങ്ങളാണ് റദ്ദാക്കിയത്.
SUMMARY: Ahmedabad accident: Air India bookings down by 20 percent
കൊച്ചി: ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…
തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…
ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…