അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവയില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും ഉള്‍പ്പെടും.74 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേൽ ആണ് വിവരം എക്‌സിലൂടെ പങ്കുവെച്ചത്, ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നതിനായി 12 ടീമുകൾ ഷിഫ്റ്റുകളായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, മരണപ്പെട്ടയാളുടെ നിയമപരമായ അവകാശികൾക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി നോഡൽ ഓഫീസർമാരെ നിയമിച്ചുകൊണ്ട് ഹെൽപ്പ് ഡെസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്.
അപകടത്തില്‍ 274 പേര്‍ മരിച്ചെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 241 പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്. 294 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപോര്‍ട്ട്. നൂറിലേറെ മൃതദേഹങ്ങളാണ് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ഇനിയും തിരിച്ചറിയപ്പെടാതെ കിടക്കുന്നത്. ജൂണ്‍ 12ന് ഉച്ചയ്ക്കാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. വിമാനത്തിലെ യാത്രക്കാരില്‍ വിശ്വാസ് കുമാര്‍ രമേശ് എന്നയാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
SUMMARY: Ahmedabad plane crash: 119 bodies identified, 74 handed over to relatives.
ഡൽഹി: ഡല്‍ഹി സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. സ്ഫോടനത്തില്‍ ഉമർ മുഹമ്മദ് കൊല്ലപ്പെട്ടിരിന്നോ…
കോഴിക്കോട്: ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ്…
തൃശൂര്‍: തൃശൂരിലെ കേരള കലാമണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തില്‍ ദേശമംഗലം സ്വദേശിയായ അധ്യാപകന് കനകകുമാറിനെതിരേ പോലിസ് കേസെടുത്തു.…
ഡൽഹി: ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ…
തിരുവനന്തപുരം: പാലോട് പടക്കക്കടയ്ക്ക് തീപിടിച്ചു. പേരയം താളിക്കുന്നില്‍ പ്രവർത്തിക്കുന്ന പടക്കനിർമ്മാണശാലയ്ക്കാണ് തീപിടിച്ചത്. മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഇവരെ മെഡിക്കല്‍…
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നായകളെയും കടിച്ചതിനാല്‍ വ്യായാമത്തിനും മറ്റും…