അഹമ്മദാബാദ് വിമന ദുരന്തം; 232 പേരുടെ മൃതദേഹം വിട്ടുനല്‍കി, തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം

അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി. മലയാളിയായ രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആദ്യ സാമ്പിളില്‍ മൃതദേഹം തിരിച്ചറിയാത്തവരുടെ ബന്ധുക്കളോട് വീണ്ടും സാമ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ രഞ്ജിതയുടെ മാതാവ് തുളസിയുടെ രക്തസാമ്പിൾ ശേഖരിച്ച്‌ ഡി എന്‍ എ പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. നേരത്തെ, രഞ്ജിതയുടെ ഇളയ സഹോദരന്‍ രതീഷിനെ അഹമ്മദാബാദിലെത്തിച്ച്‌ ഡി എന്‍ എ പരിശോധന നടത്തിയിരുന്നുവെങ്കിലും സ്ഥിരീകരണം നടത്താനായില്ല. മൃതദേഹം തിരിച്ചറിഞ്ഞ ശേഷം നാട്ടിലെത്തിക്കാന്‍ രതീഷും ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദില്‍ തുടരുകയാണ്.

അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യക്കെതിരെ ഡിജിസിഎ നടത്തുന്ന സുരക്ഷ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തി. ലൈസൻസ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളില്‍ ആണ് വീഴ്ച കണ്ടെത്തിയത്. ജീവനക്കാരുടെ വിന്യാസത്തിലും മേല്‍നോട്ടത്തിലും വീഴ്ച വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറ്റാൻ നിർദേശം നല്‍കി.

അച്ചടക്ക നടപടിയുടെ വിവരം പത്തു ദിവസത്തിനകം അറിയിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു.
തുടർന്നും വീഴ്ച വരുത്തിയാല്‍ ഓപ്പറേറ്റർ ലൈസൻസ് അടക്കം റദ് ചെയ്യുമെന്നും ഡി ജി സി എ മുന്നറിയിപ്പ് നല്‍കി. ബെംഗളൂരില്‍ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങളുടെ സർവീസ് സമയം നീണ്ടതിലാണ് ഡിജിസിഎ എയർ ഇന്ത്യക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മെയ് 16,17 തീയതികളില്‍ പറത്തിയ വിമാനങ്ങള്‍ക്ക് പത്തുമണിക്കൂർ പറക്കല്‍ സമയമാണ് നിശ്ചയിച്ചിരുന്നത്. ഇത് മറികടന്നു എന്നാണ് കണ്ടെത്തല്‍.

SUMMARY: Ahmedabad plane crash: 232 bodies released, Ranjitha’s remains unidentified

Hot this week

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ വ്യോമസേനയുടെ സഹായം...

സിഎംആര്‍എല്‍ എക്സാലോജിക് കേസ്; വീണ വിജയനെതിരെ തെളിവ് തേടി ഇ.ഡി കോടതിയിലേക്ക്

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ...

അധ്യായം 19 📖 പോലീസ് ഞങ്ങൾക്ക് പുല്ലാണ് 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ഹൈസ്‌കൂളിൽ...

ഹോര്‍മുസില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി യു.എസ്

വാഷിംഗ്ടണ്‍: ഹോർമുസില്‍ വീണ്ടും സംഘർഷം. ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകർത്തതായി യു.എസ്...

മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന്

ബെംഗളൂരു: മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന് വൈകിട്ട് 5ന് വിജയനഗറിലെ സമാജം...

അനുനയനീക്കങ്ങള്‍ ഫലം കണ്ടു; രാജി പിൻവലിച്ച് രാമലിംഗ റെഡ്ഡി

ബെംഗളൂരു: കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചു....

വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിൽ വാഹനാപകടത്തില്‍ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ...

‘രക്ഷകന്റെ ഗീതം’ സംഗീത സംഗമം ഇന്ന്

ബെംഗളൂരു: മലയാളികള്‍ക്ക് എത്ര കേട്ടാലും മതിവരാത്ത നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള...

Related Articles

Popular Categories