TOP NEWS

അഹമ്മദാബാദ് വിമാനാപകടം; എയര്‍ ഇന്ത്യയില്‍ നടപടി, ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നീക്കും

മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) എയർ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി. ഡിവിഷണൽ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടിക്ക് ശുപാർശ. ക്രൂ ഷെഡ്യൂളിംഗ്, റോസ്റ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളില്‍ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തണം എന്നാണ് ഡിജിസിഎ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനം – ബോയിങ് 787-8 ഡ്രീംലൈനര്‍ – വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരാള്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. വിമാനയാത്രികര്‍ക്ക് പുറമെ പ്രദേശ വാസികളായ 28 പേരും മരിച്ചിരുന്നു. ഈ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി.

അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇവർക്കെതിരെയുള്ള ആഭ്യന്തര നടപടികൾ വേഗത്തിലാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉടൻ വരുത്തുമെന്നും ഈ കാലയളവിൽ കമ്പനിയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്.

ജീവനക്കാരുടെ വിശ്രമം, ലൈസൻസിംഗ് എന്നിവയുമായി ബന്ധപ്പെട്ട് ഗുരുതരമായ നിരവധി പ്രശ്നങ്ങൾ എയർ ഇന്ത്യയിൽ ഉയർന്നുവന്നിരുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടികൾ എടുത്തിരുന്നില്ല.ഇത് കടുത്ത ആശങ്കയ്ക്ക് ഇടനൽകുന്നതാണ്. ഭാവിയിൽ ഇത്തരം വീഴ്ചകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്നും ഡിജിസിഎ എയർ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.

SUMMARY: Ahmedabad plane crash; Action at Air India, including the divisional vice president, will be moved

NEWS DESK

Recent Posts

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…

56 minutes ago

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

1 hour ago

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

2 hours ago

മുൻ മാനേജറെ  മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…

3 hours ago

അമ്മക്ക് മുന്നില്‍ എട്ട് വയസുകാരിയെ പുലി കടിച്ചുകൊന്നു

ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…

3 hours ago

പ്രവാസികൾക്കായുളള ‘നോര്‍ക്ക കെയര്‍’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…

4 hours ago