LATEST NEWS

അഹമ്മദാബാദ് വിമാന ദുരന്തം: മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര വിതരണം ആരംഭിച്ച്‌ എയര്‍ ഇന്ത്യ

ന്യൂഡൽഹി: വിമാനാപകടത്തില്‍ മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് എയർ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്‍കി. യാത്രക്കാരായ 147 പേരുടെ കുടുംബത്തിനും യാത്രക്കാരല്ലാത്ത 19 പേരുടെ കുടുംബത്തിനുമാണ് 25 ലക്ഷം രൂപവീതം സഹായം നല്‍കിയത്. ഇത് കൂടാതെ 52 പേരുടെ രേഖകള്‍ കൂടി കൈവശമുണ്ടെന്നും അവർക്കും ഉടൻ സഹായം വിതരണം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു.

അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർത്ഥം ‘എഐ 171 മെമ്മോറിയല്‍ ആൻഡ് വെല്‍ഫെയർ ട്രസ്റ്റ്’ എന്ന ചാരിറ്റിബിള്‍ ട്രസ്റ്റും എയർ ഇന്ത്യ രൂപീകരിച്ചിട്ടുണ്ട്. അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങള്‍ക്കൊപ്പം കമ്പനി നിലകൊള്ളുമെന്നും അവർക്ക് ഐകദാർഢ്യം പ്രഖ്യാപിക്കുകയാണ് തങ്ങളെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ തകർന്ന ബിജെ മെഡിക്കല്‍ കോളേജ് പുനർനിർമിച്ചു നല്‍കാനും എയർ ഇന്ത്യ തയ്യാറായിട്ടുണ്ട്.

ജൂണ്‍ 12-നാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായത്. 260 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന വിശ്വാസ് കുമാര്‍ എന്നയാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം ബി ജെ മെഡിക്കല്‍ കോളേജിലേയ്ക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ഡിഎന്‍എ പരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് മൃതദേഹാവശിഷ്ടങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു.

SUMMARY: Ahmedabad plane crash: Air India begins compensation distribution to families of deceased

NEWS BUREAU

Recent Posts

കെഎന്‍എസ്എസ് കരയോഗങ്ങളില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം

ബെംഗളൂരു: കർണാടക നായർസർവീസ് സൊസൈറ്റിയുടെ കരയോഗങ്ങളിൽ സെപ്റ്റംബർ 14-ന് വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കും. ദാസറഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ…

3 minutes ago

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുകയില്‍ 50% ഇളവ്; 17 ദിവസത്തിനുള്ളിൽ പിരിച്ചെടുത്തത് 54 കോടിയിലധികം രൂപ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുടിശ്ശികയില്‍ 50% ഇളവ് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിന് മികച്ച പ്രതികരണം. 17 ദിവസത്തിനുള്ളിൽ…

7 hours ago

ബിഹാർ മോഡൽ വോട്ടർപട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പാക്കുന്നു; നിർണായക നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ…

7 hours ago

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ എട്ടുകോടി രൂപ മൂല്യമുള്ള വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് ഇളയരാജ

ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ 8 കോടിയോളം രൂപവിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക…

8 hours ago

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21)…

9 hours ago

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സെപ്റ്റംബർ 20 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംസ്കാരിക വേദി ബെംഗളൂരു മലയാളികൾക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. നർമ്മവും കവിതയും പാട്ടും കലർന്ന പ്രഭാഷണങ്ങളിലൂടെ…

9 hours ago