അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില് മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയില് എത്തിച്ചിരുന്നു. നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു.
പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനില് നേഴ്സായി ജോലി ചെയ്യുകയായിരുന്നു. അഹമ്മദാബാദില് നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തില് പെട്ടത്. അപകടത്തില് വിമാനത്തിലുണ്ടായിരുന്ന 242 പേരില് ഒരാള് മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തില് ആകെ 294 പേർ മരിച്ചിരുന്നു.
242 പേരുമായി അഹമ്മദാബാദില് നിന്നും ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം സര്ദാര് വല്ലഭായ് പട്ടേല് അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്നും പറന്നുയര്ന്ന് നിമിഷങ്ങള്ക്കുള്ളില് ജനവാസ മേഖലയിലേക്ക് പതിച്ച് തീഗോളമായി മാറുകയായിരുന്നു. ബിജെ മെഡിക്കല് കോളേജിലേയും മെഘാനിനഗര് സിവില് ആശുപത്രിയുടേയും റെസിഡന്ഷ്യല് കോര്ട്ടേഴ്സുകളും ഹോസ്റ്റലുമാണ് ഇവിടെ ഉണ്ടായിരുന്നത്.
അപകടത്തില് അഞ്ച് മെഡിക്കല് വിദ്യാര്ഥികള് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹോസ്റ്റലിലെ വിദ്യാര്ഥികളും ഇതിന് സമീപ പ്രദേശത്തുണ്ടായിരുന്നവരും വിമാനത്തിലെ അംഗങ്ങളുമടക്കം 279 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം വിമാനത്തില് ഉണ്ടായിരുന്ന ഒരാള് മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
SUMMARY: Ahmedabad plane crash: Body of Malayali nurse Ranjitha identified
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില്( എസ്ഐആര്) കരട് വോട്ടര് പട്ടികയില് നിന്ന് ഒഴിവാക്കിയവരില് അര്ഹരായവരെ ഉള്പ്പെടുത്താന് ഹെല്പ് ഡെസ്കുകള്…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില് മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…