അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തില്‍ നിന്ന് അത്ഭുകരമായ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേശ് ആശുപത്രി വിട്ടു. അന്വേഷണസംലത്തിന്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിശ്വാസ് കുമാർ.
പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് വിശ്വാസുള്ളത്. അപകടത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ചോദിച്ചറിയാനുണ്ട്. ഇതിന് പുറമെ ബ്ലാക്ക് ബോക്‌സ് പരിശോധ കൂടി കഴിഞ്ഞാല്‍ മാത്രമേ എന്താണ് എയർ ഇന്ത്യ വിമാനാപകടത്തില്‍ സംഭവിച്ചതെന്നതിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നിഗമനത്തിലെത്താൻ സാധിക്കൂ.
ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ രമേശ്, ജൂണ്‍ 12ന് അഹമ്മദാബാദില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ഇന്ത്യ വിമാനത്തിലെ 242 പേരില്‍ ഒരാളായിരുന്നു. പറന്നുയര്‍ന്ന് ഒരുമിനിറ്റിനുള്ളില്‍ വിമാനം ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കാന്റീനിന്റെ മുകളിലേക്ക് വീണ് തീഗോളമായി മാറുകയായിരുന്നു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസ് പൗരന്മാർ, ഒരു കനേഡിയൻ എന്നിവരുള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ 12 ജീവനക്കാരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തിന് പിന്നാലെ വിശ്വാസ് നടന്നുവരുന്ന ദൃശ്യങ്ങളും കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയില്‍ വൈറലായിരുന്നു.
SUMMARY: Ahmedabad plane crash: Vishwas Kumar, who miraculously survived the crash, discharged from hospital
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ…
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പോലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം 24 മണിക്കൂറിനുള്ളിൽ…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത് കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത്…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…
ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ്…