ബെംഗളൂരു: കർണാടക നിയമസഭയിൽ പുതിയ പരീക്ഷണം. തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ പങ്കെടുക്കുന്ന നിയമസഭാംഗങ്ങളെ നിരീക്ഷിക്കാന്‍ എഐ കാമറ സംവിധാനമൊരുക്കി. നിയമസഭയില്‍ എംഎല്‍എമാര്‍ പ്രവേശിക്കുന്നതും പുറത്തുപോകുന്നതും ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളുടെ നിരീക്ഷണത്തിലായിരിക്കും.
ഈ ഡാറ്റ ഡാഷ്ബോര്‍ഡില്‍ ലഭ്യമാകും. കൃത്യസമയത്ത് സെഷനില്‍ വരുന്ന എംഎല്‍എമാരെ സ്പീക്കര്‍ യു ടി ഖാദറിന് തിരിച്ചറിയാം. നടപടിക്രമങ്ങളില്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്നവരെയും തിരിച്ചറിയും. മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് കാമറ പ്രവര്‍ത്തിക്കുക. കഴിഞ്ഞ വര്‍ഷം സ്പീക്കറായ ശേഷം ഖാദര്‍ നിയമസഭയില്‍ നിശ്ചിത സമയത്തോ നേരത്തെയോ എത്തുന്ന എംഎല്‍എമാരെ പരിശോധിക്കുന്ന സംവിധാനം തുടങ്ങിയിരുന്നു. എന്നാല്‍ വൈകിയെത്തിയ എംഎല്‍എമാര്‍ നടപടികള്‍ അവസാനിക്കുന്നതുവരെ നിന്നാലും അവരുടെ പേരുകൾ രേഖപ്പെടുത്തിയിരുന്നില്ല. ഈ പരാതി പരിഹരിക്കുന്നതിനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സമ്മേളനത്തിന് നേരത്തെ എത്തുന്നവരെ പരിഗണിച്ച് മികച്ച നിയമസഭാംഗത്തിനുള്ള പുരസ്കാരം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കുറച്ച് വൈകിയെങ്കിലും അവസാനം വരെ നില്ക്കുന്ന എംഎല്‍എമാരെയും പരിഗണിക്കണമെന്ന് നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. ഇക്കാരണത്താൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് കണക്കാക്കുമെന്നും സ്പീക്കർ പറഞ്ഞു.
TAGS: KARNATAKA | LEGISLATIVE SESSION
SUMMARY: AI Cameras To Monitor Legislators In Karnataka Assembly
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ ഓഗസ്റ്റ് ആദ്യം സർവീസ് ആരംഭിച്ചേക്കും. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ…
ബെംഗളൂരു: മനസ്സുകളെ മനസ്സുകളുമായി ബന്ധിപ്പിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ 20 നഗരങ്ങളിൽ എസ്എസ്എഫ് കർണാടക സംസ്ഥാനകമ്മിറ്റി നടത്തുന്ന സൗഹൃദ പദയാത്രയുടെ…
തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. പട്ടം എസ്.യു.ടിയിലെ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ശരീരം…
ബെംഗളൂരു: കർണാടകയിൽ തീരദേശ ജില്ലകളിൽ ഉൾപ്പെടെ നാളെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ …
കൊച്ചി: താരസംഘടനയായ അമ്മയിലെ ഭരണസമിതി തിരഞ്ഞടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തു തുടരാനാകില്ലെന്നു മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് തിരഞ്ഞടുപ്പിനു…
ബെംഗളൂരു: ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 56 ലാപ്ടോപ്പും 19 ഐഫോണും മോഷ്ടിച്ച എൻജിനീയർ അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ…