അഡ്വ. ഫൈസൽ ബാബു സംസാരിക്കുന്നു
ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു ബൊമ്മനഹള്ളി ഏരിയ പ്രവർത്തക കൺവെൻഷനും കമ്മിറ്റി രൂപവത്കരണവും മടിവാള സേവരി ഹോട്ടലിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ അസി. സെക്രട്ടറി അഡ്വ.ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.
എഐകെഎംസിസി ബെംഗളൂരു പ്രസിഡണ്ട് ടി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം കെ നൗഷാദ് സ്വാഗതം പറഞ്ഞു. സിറാജുദ്ദീൻ നദ്വി പ്രാർത്ഥന നടത്തി. സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ റഹീം ചാവശ്ശേരി, അബ്ദുള്ള മാവള്ളി, സിദ്ധീഖ് തങ്ങൾ, ബഷീർ എച്ച്എസ്ആർ, ശിഹാബ് എം.ജെ എന്നിവർ സംസാരിച്ചു. നാസർ നീലസാന്ദ്ര കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. നിയുക്ത സെക്രട്ടറി ഖയിസ് ലുലു നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ: നൗഷാദ് പാലസ്, ശരീഫ് പിവി, അബ്ദുൽ ജലീൽ കെഎ (മുഖ്യരക്ഷാധികാരികൾ). ശിഹാബ് എം ജെ(പ്രസിഡന്റ്). ഖയിസ് ലുലു (ജ.സെക്രട്ടറി) ദാവൂദ് എഫ് എം(ഖജാൻജി) സിറാജുദ്ദീൻ നദിവി(വർക്കിംഗ് പ്രസിഡന്റ് )നിസാർ എംടിപി, റഫീഖ് ഗ്ലോബൽ (വൈസ് പ്രസിഡന്റ്) മൊയ്തു എം, അബ്ദുൾ ബാസിത്,അനീസ് (ജോ.സെക്രട്ടറി) മജീദ്.ടിഎം, റഷീദ് എംകെ, മുഹമ്മദ് ശാഫി (പാലിയേറ്റീവ് കോർഡിനേറ്റർ), ഷഫീഖ്.എഎം,അഷ്‌റഫ്.പികെ,സജീർ.
SUMMARY: AIKMCC Bommanahalli Area Workers Convention
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…
ബെംഗളൂരു: സംസ്ഥാനത്തെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയവും തിരഞ്ഞെടുപ്പും തിരിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കർണാടക കോൺഗ്രസ് പ്രത്യേക സമിതിക്ക് രൂപം നൽകി.…
ബെംഗളൂരു: ജനവാസമേഖലക്കടുത്ത് നിന്ന് ഒരു കടുവ വനംവകുപ്പ് പിടികൂടി. നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ മെടികുപ്പെ വന്യജീവി സങ്കേതത്തിലെ കല്ലട്ടി…
വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള ടാറ്റ നഗര്‍ - എറണാകുളം എക്സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18189) തീപിടിച്ചത്. വിജയവാഡ…
ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ്…