ASSOCIATION NEWS

എയ്മ വോയ്സ് 2025 ദേശീയ സംഗീത മത്സരം

ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ വോയ്സ് 2025” ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കും. സംസ്ഥാന തല മത്സരങ്ങൾ ഓഗസ്റ്റ് മുതൽ സെപ്റ്റംബർ 28നുള്ളിൽ അതാത് സംസ്ഥാന കേന്ദ്രങ്ങളിൽ നടക്കും. മലയാളം സെമി ക്ലാസ്സിക്കൽ, മെലഡി ഗാനങ്ങൾ അടങ്ങുന്ന റൗണ്ടുകളാണ് മത്സരത്തിൽ ഉണ്ടാകുക

മേഖലാതല മത്സരങ്ങൾ ഒക്ടോബർ 26 ദക്ഷിണ ഇന്ത്യ മേഖല ( ചെന്നൈ) നവംബർ 2 ഉത്തര ഇന്ത്യ മേഖല (ഡൽഹി) നവംബർ 9 പശ്ചിമ ഇന്ത്യ മേഖല (മുംബൈ) നവംബർ 16, പൂർവ്വ ഇന്ത്യ മേഖല (കൊൽക്കത്ത) എന്നിങ്ങനെയാണ്. മേഖലാതല മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള എയ്മ വോയ്സ് ഓൾ ഇന്ത്യ ഗ്രാന്റ് ഫിനാലെ ഡിസംബർ 25 മുതൽ 28 വരെ കൊച്ചിയിൽ നടക്കും.

സംസ്ഥാന മേഖലാ തല മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനമായി ലഭിക്കും ഓൾ ഇന്ത്യ ഗ്രാന്റ് ഫിനാലെയിലെ വിജയികൾക്ക് ഒന്നാം സമ്മാനം അൻപതിനായിരം രൂപയും രണ്ടാം സമ്മാനം ഇരുപത്തയ്യായിരം രൂപയും മൂന്നാം സമ്മാനം പതിനയ്യായിരം രൂപയും ട്രോഫികളും സർട്ടിഫിക്കറ്റുകളും ആണ് സമ്മാനങ്ങൾ.

ദക്ഷിണ ഇന്ത്യ മേഖലയിൽ ആന്ധ്രപ്രദേശ്, കർണാടക, കേരളം, പോണ്ടിച്ചേരി. തമിഴ്നാട്, തെലങ്കാന.- പശ്ചിമ മേഖലയിൽ ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് – ഉത്തരമേഖലയിൽ ഡൽഹി, ചണ്ഡീഗഡ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് – പൂർവ്വ മേഖലയിൽ ആൻഡമാൻ, ആസാം, അരുണാചൽ പ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, മേഘാലയ, നാഗാലാന്റ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകരാണ് മത്സരിക്കുക.

10 മുതൽ 15 വയസു വരെയുള്ള ജൂനിയർ, 16 മുതൽ 25 വയസു വരെയുള്ള സീനിയർ, 26 വയസിനു മുകളിലുള്ള സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ.

സംസ്ഥാന തല മത്സരങ്ങളിൽ നിന്നു ഓരോ ഗ്രൂപ്പിൽ നിന്നും വിജയിക്കുന്ന മൂന്നു പേർ വീതം മേഖലാതല മത്സരങ്ങൾക്കു തെരഞ്ഞെടുക്കപ്പെടും, മേഖലാതല മത്സരങ്ങളിൽ നിന്ന് ഒരോ ഗ്രൂപ്പിൽ നിന്നും മൂന്ന് പേർ വീതം ഓൾ ഇന്ത്യ ഗ്രാന്റ് ഫിനാലെയിൽ മത്സരിക്കാനും അർഹതനേടും.

കർണാടകയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓഗസ്റ് 30 നു മുൻപായി www.myaima.org.in എന്ന വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് എയ്മ കർണാടക ഭാരവാഹികള്‍ അറിയിച്ചു. 500 രൂപയാണ് എൻട്രി ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 9986387746, 9845193244.
SUMMARY: Aima Voice 2025 National Music Competition

NEWS DESK

Recent Posts

ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…

13 minutes ago

ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…

58 minutes ago

മദ്യപാനത്തിനിടെ തർക്കം: ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു

ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…

1 hour ago

റൈറ്റേഴ്സ് ഫോറം സംവാദം 24 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…

1 hour ago

മഴ കനക്കുന്നു; കക്കി ഡാം തുറന്നു

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…

2 hours ago