ബെംഗളൂരു : കർണാടകയിലെ മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത മത്സരം ‘എയ്മ വോയ്‌സ് 2024 കർണാടകയുടെ’ ഓഡിഷൻ ഗാനരചയിതാവും സംഗീത സംവിധായകനുമായ ഹരികുമാർ ഹരേ റാം ഉദ്്ഘാടനം ചെയ്തു. ഇന്ദിരാനഗർ ഇ.സി.എ.യിൽ നടന്ന ചടങ്ങിൽ എയ്മ പ്രസിഡന്റ് ലിൻകൺ വാസുദേവൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി വിനു തോമസ്, എയ്മ ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ബിനു ദിവകാരൻ, എയ്മ വോയ്‌സ് 2024 ചെയർപേഴ്‌സൺ ലതാ നമ്പൂതിരി, ബെംഗളൂരു കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, എയ്മ വോയ്‌സ് കൺവീനർ വി.ആർ. ബിനു എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ അകലുർ, ജയചന്ദ്രൻ, ധന്യ കൈമൾ എന്നിവർ വിധി നിർണയം നടത്തി. സജീവ് കുമാർ, ബൈജു, രമേശ് കൃഷ്ണൻ, സതീഷ് നായർ, ഡോ. ബി.കെ. നകുൽ, സന്ധ്യ അനിൽ, സോണി, ഒ. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.
അടുത്ത റൗണ്ട് മത്സരങ്ങൾ ഡിസംബർ എട്ടിനും ഫൈനൽ മത്സരം ഡിസംബർ 14 നും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9986387746, 843191 1131.
<br>
TAGS : AIMA
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…