ബെംഗളൂരു: തിരിച്ചറിയൽ രേഖയിൽ കൃത്രിമം കാട്ടിയ യാത്രക്കാരനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ എഐ-2820 വിമാനത്തിൽ യാത്ര ചെയ്യാൻ കയറിയ യാത്രക്കാരനെയാണ് ഇറക്കിവിട്ടത്.
വൈകുന്നേരം 6.05ന് വിമാനം പറന്നുയരുന്നതിന് മുമ്പ്, സുരക്ഷാ ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്ന് ടേക്ക് ഓഫ് നിർത്തി യാത്രക്കാരനെ ഇറക്കിവിടുകയായിരുന്നു. യാത്രക്കാരൻ തന്റെ തിരിച്ചറിയൽ രേഖയിൽ കൊടുത്ത വിലാസത്തിൽ കൃത്രിമം കാണിച്ചിരുന്നതായി സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ എയർപോർട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: BENGALURU | AIR INDIA
SUMMARY: Air India passenger deplaned in Bengaluru
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും…
ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബെംഗളൂരു സന്ദർശിക്കുന്നതിനാൽ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബെംഗളൂരു…
ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച…
ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നു. കർണാടക ഭവന ബോർഡാണ് സ്റ്റേഡിയം നിർമിക്കുന്നത്. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.…
ബെംഗളൂരു: നഗരത്തിലെ മൂന്നാം മെട്രോ പാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കും. മുഖ്യമന്ത്രി…
വാഷിംഗ്ടൺ: സ്‌പേസ് എക്സിന്റെ ക്രൂ 10 ഡ്രാഗൺ പേടകദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികൾ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ…