ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് യാത്രക്കാരനെ മർദിച്ച സംഭവത്തില്‍ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ നടപടി. ക്യാപ്റ്റൻ വീരേന്ദർ എന്ന പൈലറ്റിനെയാണ് അന്വേഷണ വിധേയമായി സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തത്. ശനിയാഴ്ച ഡല്‍ഹി എയർപോർട്ടിലെ ഒന്നാം ടെർമിനലിലായിരുന്നു സംഭവം.
കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന അങ്കിത് ദേവാൻ എന്ന വ്യക്തിക്കാണ് പൈലറ്റില്‍ നിന്നും ദുരനുഭവം ഉണ്ടായത്. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ സ്ട്രോളറുമായി എത്തിയ അങ്കിതിനോടും കുടുംബത്തോടും സ്റ്റാഫ് സെക്യൂരിറ്റി ചെക്ക്-ഇൻ ലൈൻ ഉപയോഗിക്കാൻ വിമാനത്താവള അധികൃതർ നിർദേശിച്ചിരുന്നു. എന്നാല്‍ ഇതേ വരിയിലൂടെ എത്തിയ പൈലറ്റ്, അങ്കിത് ക്യൂ പാലിക്കുന്നില്ലെന്ന് ആരോപിച്ച് തർക്കത്തില്‍ ഏർപ്പെടുകയായിരുന്നു.
യാത്രക്കാരനെ ‘വിദ്യാഭ്യാസമില്ലാത്തവൻ’ എന്ന് വിളിച്ച് പൈലറ്റ് അധിക്ഷേപിച്ചതായി പരാതിയുണ്ട്. തർക്കം രൂക്ഷമായതോടെ പൈലറ്റ് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും മുഖത്ത് പരുക്കേറ്റതായും അങ്കിത് പറഞ്ഞു. രക്തം ഒലിക്കുന്ന നിലയിലുള്ള തന്റെ ദൃശ്യങ്ങള്‍ അങ്കിത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അക്രമത്തിന് സാക്ഷിയാകേണ്ടി വന്ന തന്റെ ഏഴ് വയസ്സുകാരിയായ മകള്‍ കടുത്ത മാനസിക വിഷമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം വിവാദമായതോടെ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി സ്വീകരിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും എയർലൈൻ അറിയിച്ചു.
SUMMARY: Air India Express pilot suspended for assaulting passenger
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…