ന്യൂഡൽഹി: ഇൻഡോറിലേക്ക് പുറപ്പെട്ട എയർഇന്ത്യാ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. തീപിടിത്ത മുന്നറിപ്പ് ലഭിച്ചതിനു പിന്നാലെയാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. പറന്നുയർന്നതിനു പിന്നാലെ വിമാനത്തിന്‍റെ വലതു എഞ്ചിനില്‍ നിന്ന് തീപിടിത്ത മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. എഐ2913 വിമാനമാണ് ഡല്‍ഹിയില്‍ നിന്ന് പറന്നുയർന്നത്.
തീപിടുത്ത സാധ്യതയുണ്ടെന്ന് പൈലറ്റുമാർക്ക് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് പെട്ടെന്ന് തിരിച്ചിറക്കി എന്ന് എയർലൈൻ പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ട്, ജീവനക്കാർ തകരാറിലായ എഞ്ചിൻ ഓഫാക്കി വിമാനം ഡല്‍ഹിയിലേക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു.
SUMMARY: Fire alert; Air India flight makes emergency landing
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…
ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…
ബെംഗളൂരു: രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധമുള്ള സംഘടനകളിൽ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവർത്തിക്കാൻ പാടില്ലെന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്ത് കർണാടക സർക്കാർ. ആർഎസ്എസ് പരിപാടിയിൽ…
ബെംഗളൂരു: പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. വിജയപുര ജില്ലയിലെ രാംപൂർ ഗ്രാമത്തിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ട അക്ലക്ക് പട്ടേല്‍ എന്ന…