LATEST NEWS

എയര്‍ ഇന്ത്യ-മസ്കറ്റ് വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് യാത്ര റദ്ദാക്കിയത്. യാത്രക്കാർ ബോർഡിങ്ങിന് എത്തുന്ന സമയത്താണ് റദ്ദാക്കിയ വിവരം അറിയുന്നത്. എന്ത് കാരണത്താൽ ആണ് വിമാനം റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചിട്ടില്ലെന്ന് യാത്രക്കാർ അറിയിച്ചു.

ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 7 30ന് പുറപ്പെടേണ്ട എയർ ഇന്ത്യ മസ്കറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. ഇന്നത്തെ ടിക്കറ്റുകള്‍ 17 ലേക്ക് മാറ്റിയെന്നാണ് എയർ ഇന്ത്യ അധികൃതർ യാത്രക്കാരെ അറിയിച്ചത്. എന്നാല്‍ യാത്രക്കാരില്‍ പലർക്കും നാളെ ജോലിയില്‍ പ്രവേശിക്കേണ്ടവരാണ്. ഇതോടെയാണ് യാത്രക്കാർ എയർപോർട്ടില്‍ പ്രതിഷേധിക്കുന്നത്. ഇത് ആദ്യമായല്ല എയർ ഇന്ത്യ വിമാനം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ അവസാന നിമിഷം റദ്ദാക്കുന്നത്.

SUMMARY: Air India-Muscat flight cancelled; Passengers protest at Thiruvananthapuram airport

NEWS BUREAU

Recent Posts

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണനാണ് (36) മരിച്ചത്. കുടുംബാംഗങ്ങളുമായി…

58 minutes ago

ആഗോള അയ്യപ്പ സംഗമം തടയണം; സുപ്രിം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി. ഡോ. പി എസ് മഹേന്ദ്ര കുമാറാണ് ഹർജിക്കാരന്‍.…

2 hours ago

വിഗ്രഹനിമജ്ജന ഘോഷയാത്രയിൽ ട്രക്ക് പാഞ്ഞുകയറിയുണ്ടായ ദുരന്തം; മരണം പത്തായി, മരിച്ച ഒമ്പത് പേർ യുവാക്കള്‍

ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത്…

4 hours ago

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അമ്പലമുകള് കുഴിക്കാട് റോഡിലാണ് സംഭവം. കാർ പൂർണമായും കത്തി നശിച്ചു. പുത്തൻകുരിശ്…

4 hours ago

നേപ്പാളിലെ ആ​ദ്യ വ​നി​ത പ്ര​ധാ​ന​​മ​ന്ത്രി; സുശീല കർകി അധികാരമേറ്റു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് സു​ശീ​ല ക​ർ​കി അ​ധി​കാ​ര​മേ​റ്റു. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെ​യു​ള്ള…

4 hours ago

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള ആർടിസി. ഈ മാസം…

5 hours ago