LATEST NEWS

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഡൽഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ, സ്വകാര്യ മേഖലയിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. വായു ഗുണനിലവാര മേല്‍നോട്ട സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം.

ഇന്ന് രേഖപ്പെടുത്തിയ ശരാശരി AQI 362 ആയി വളരെ മോശം വിഭാഗത്തിലാണ് ഡൽഹിയിലെ വായു ഗുണനിലവാരം തുടരുന്നത്. ഇതേസമയം വായുമലിനീകരണത്തിനെതിരെ നടന്ന ജൻസി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കാൻ ഡൽഹി പോലീസ് നടപടികള്‍ ആരംഭിച്ചു.

ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധത്തില്‍ മാവോയിസ്റ്റ് നേതാവിന്റെ ചിത്രം അടങ്ങിയ പ്ലക്കാർഡുകള്‍ പ്രദർശിപ്പിച്ചതാണ് അന്വേഷണത്തിന് പിന്നിലെ കാരണം. പ്രതിഷേധത്തിനിടെ പോ ലീസിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചതിന് 15 പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു.

SUMMARY: Air pollution in Delhi is severe; 50 percent of employees in government and private offices have been asked to work from home

NEWS BUREAU

Recent Posts

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലും കേരള വിപണിയിലും വില വര്‍ധിച്ചു. ഇനിയും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന്…

12 minutes ago

പുള്ളിപ്പുലിയെ പിടികൂടി

ബെംഗളൂരു: ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലിയെ പിടികൂടി. ഗുണ്ടൽപേട്ട് താലൂക്കിലെ തഗലൂരു ഗ്രാമത്തിലാണ് വനംവകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ച് പിടികൂടിയത്. അഞ്ച് വയസ്സുള്ള…

49 minutes ago

ഇസ്ലാഹി സെന്റര്‍ സംയുക്ത മദ്രസ ഫെസ്റ്റ് സമാപിച്ചു

ബെംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്ററിൻ്റെ നേതൃത്വത്തിൽ ശിവാജിനഗർ, ഒകാലിപുരം, ഇലക്ട്രോണിക് സിറ്റി മദ്രസകളുടെ സംയുക്തമായി സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് സമാപിച്ചു.…

1 hour ago

ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജൻ കൊല്ലപ്പെട്ടു. അമീർ ആണ് മരിച്ചത്. സഹോദരൻ ജുനൈദിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…

2 hours ago

ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു

ബെംഗളൂരു: ബിദർ കന്നള്ളിക്ക് സമീപം രണ്ട് മോട്ടോർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക്…

2 hours ago

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു; തീവ്രവാദ കേസിലെ പ്രതിയുൾപ്പെടെ മൂന്ന് തടവുകാർക്കെതിരെ കേസ്

ബെംഗളൂരു: പരപ്പന സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 3 പേർക്കെതിരെ കേസെടുത്തു. ഐഎസ് തീവ്രവാദ റിക്രൂട്ടിങ് കേസ് പ്രതി…

2 hours ago