LATEST NEWS

ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷം

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷമാവുകയാണ്. വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക (AQI) 278 ആയി. നിലവില്‍ ഡല്‍ഹിയിലെ വായു ‘മോശം’ വിഭാഗത്തിലാണ്, വൈകീട്ടോടെ അത് ‘വളരെ മോശം’ കാറ്റഗറിയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കിയ വായു ഗുണനിലവാര ബുള്ളറ്റിനനുസരിച്ച്‌ നവംബര്‍ 6 മുതല്‍ 8 വരെ മലിനീകരണ തോത് കൂടുതല്‍ രൂക്ഷമാവാനാണ് സാധ്യത. ബോര്‍ഡ് നല്‍കിയ കണക്കനുസരിച്ച്‌, AQI 050 ‘നല്ലത്’, 51-100 ‘തൃപ്തികരം’, 101-200 ‘മിതമായത്’, 201-300 ‘മോശം’, 301-400 ‘വളരെ മോശം’, 401-500 ‘ഗുരുതരം’ എന്നിങ്ങനെയാണ് കാറ്റഗറികള്‍.

രാവിലെ 8.30നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 12.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു സീസണിലെ ശരാശരിയേക്കാള്‍ 2.6 ഡിഗ്രി താഴെ. ഈര്‍പ്പനില 75 ശതമാനമായി രേഖപ്പെടുത്തി. പരമാവധി താപനില 29 ഡിഗ്രി സെല്‍ഷ്യസായി ഉയരാനാണ് സാധ്യത, മൂടല്‍മഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശീതകാലം തുടങ്ങിയതോടെ പുകമഞ്ഞ്, വാഹനവാതകം, കെട്ടിടനിര്‍മാണം തുടങ്ങിയ ഘടകങ്ങള്‍ വായുമലിനീകരണത്തിന് കാരണമാകുന്നതായി വിദഗ്ദര്‍ വ്യക്തമാക്കി.

SUMMARY: Air pollution in Delhi worsens again

NEWS BUREAU

Recent Posts

ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ…

12 minutes ago

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു നടന്‍ ഹരീഷ്…

45 minutes ago

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപ്പിടിച്ചു

എറണാകുളം: കോതമംഗലം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡില്‍ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനില്‍…

57 minutes ago

പൊതുഇടങ്ങളിലെ യോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനുള്ള സ്‌റ്റേ ഹൈക്കോടതി നീക്കിയില്ല

ബെംഗളൂരു: റോഡുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പത്തിലധികം ആളുകളുടെ അനധികൃത ഒത്തുചേരലുകൾ നിയന്ത്രിക്കുന്ന സർക്കാർ ഉത്തരവിന് മേലുള്ള…

1 hour ago

ട്യൂഷന് പോകുന്നതിനിടെ വാഹനാപകടം; പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കാസറഗോഡ്: സ്‌കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസറഗോഡ് കുമ്പളയിലാണ് സംഭവം. ബംബ്രാണ ചൂരിത്തടുക്കയില്‍ റസാഖ്…

1 hour ago

വിദ്യാനിധി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്തു.…

2 hours ago