LATEST NEWS

വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കൂടുന്നു

ഡൽഹി: വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റിപോര്‍ട്ട്. ശ്വാസ തടസ്സം, ഹൃദയം സംബന്ധിച്ചുള്ള അസുഖം എന്നിവ മൂലമാണ് മിക്കവരും ആശുപത്രിയില്‍ പോകുന്നത്. വായുമലിനീകരണം രൂക്ഷമായതോടെ, അലര്‍ജിയടക്കമുള്ള രോഗങ്ങള്‍ വര്‍ധിച്ചതായി റിപോര്‍ട്ടുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പതിനേഴായിരത്തിലധികം പേരാണ് വായു മലിനീകരണത്തെ തുടര്‍ന്ന് അസുഖബാധിതരായി മരണപ്പെട്ടത്. കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ചപരിധിയെയും ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ശരാശരി വായു ഗുണനിലവാര സൂചിക 400നോട് അടുത്തതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനങ്ങള്‍ പുറത്തിറമ്പോൾ മാസ്‌ക് ഉപയോഗിക്കണമെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. അതേസമയം, ഡല്‍ഹിയില്‍ ക്ലൗഡ് സീഡിങ്ങിലൂടെ കൃത്രിമ മഴ പെയ്യിക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും ക്ലൗഡ് സീഡിങ് നടത്താന്‍ നിലവിലെ അന്തരീക്ഷത്തില്‍ സാധിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. കൃത്രിമ മഴ പെയ്യിക്കാനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കണ്ടെത്തല്‍.

SUMMARY: Air pollution is severe; number of patients is increasing in Delhi

NEWS BUREAU

Recent Posts

വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാള്‍ മരിച്ചു

പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലം വേങ്ങശേരിയിലാണ് സംഭവം. അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടില്‍ രാധാകൃഷ്‌ണനാണ്…

13 minutes ago

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: വാളയാർ ആള്‍ക്കൂട്ട കൊലപാത്തകത്തില്‍ രാം നാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി…

39 minutes ago

ട്രെയിൻ യാത്രയ്ക്കിടെ കവര്‍ച്ച; പി.കെ. ശ്രീമതിയുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

പറ്റ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം നേതാവ് പി.കെ ശ്രീമതിയുടെ ബാഗും ഫോണും മോഷണംപോയി. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന്…

2 hours ago

തിരുവനന്തപുരം മേയര്‍ തിരഞ്ഞെടുപ്പ്; യുഡിഎഫിലെ ശബരീനാഥന്‍ മത്സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ്.ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും…

2 hours ago

സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് മാനസിക വൈകല്യമുള്ള 23കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി പിടിയില്‍

മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവി രുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി.…

3 hours ago

ചരിത്രം കുറിച്ച്‌ ബാഹുബലി; എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം

ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…

5 hours ago