മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബാരാമതിയിലെ വിമാനപകടത്തില്‍ അജിത് പവാറിന് ജീവൻ നഷ്ടമാകുമ്പോള്‍ മഹാരാഷ്ട്രയിലെ കരുത്തനായ നേതാവ് കൂടിയാണ് ഓർമയാകുന്നത്. ഏറ്റവും കൂടുതല്‍ കാലം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന നേതാവാണ് അജിത് പവാർ.
ആറു തവണയാണ് അജിത് പവാർ ഉപമുഖ്യമന്ത്രിയായിരുന്നത്. എട്ടു തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചു. എല്ലാത്തവണയും വിജയിച്ചു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനും മുൻ മുഖ്യമന്ത്രിയുമായ ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാർ. 1959 ജൂലൈ 22 ന് അഹമ്മദ് നഗർ ജില്ലയിലെ ദിയോലാലി പ്രവരയിലാണ് അജിത് അനന്തറാവു പവാറിന്റെ ജനനം. അനന്തറാവു- അഷ്ടതായി പവാർ എന്നിവരാണ് മാതാപിതാക്കള്‍. ശരദ് പവാറിന്റെ മൂത്ത സഹോദരനാണ് അനന്തറാവു.
പിതാവിന്റെ മരണത്തെത്തുടർന്ന് അജിത് കോളജ് പഠനം അവസാനിപ്പിച്ചു. ശരദ് പവാറിന്റെ പാത പിന്തുടർന്ന്, 1982 ല്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് അജിത് പവാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. കോ- ഓപ്പറേറ്റീവ് ഷുഗർ ഫാക്ടറി ബോർഡിലേക്കായിരുന്നു ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1991 ല്‍ പൂനെ ജില്ലാ സഹകരണ ബാങ്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 1991 ലാണ് ആദ്യമായി പാർലമെന്ററി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. ബാരാമതിയില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചു.
പിന്നീട് നരസിംഹറാവു മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായ ശരദ് പവാറിനു വേണ്ടി സീറ്റ് ഒഴിഞ്ഞു. തുടർന്ന് ബരാമതി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലൂടെ മഹാരാഷ്ട്ര നിയമസഭയിലെത്തി. 1991 ലെ ഉപതിരഞ്ഞെടുപ്പ് മുതല്‍ 2024 ലെ തിരഞ്ഞെടുപ്പ് വരെ എട്ടു തവണ നിയമസഭാംഗമായിരുന്നിട്ടുണ്ട്.
വിമാനാപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ ഡിജിസിഎയും (ഡയറക്‌ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാം തവണയും ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം തകർന്ന് പൊട്ടിത്തെറിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
അതേസമയം, അജിത് പവാറിന്റെ അന്ത്യകർമങ്ങള്‍ ബാരാമതിയില്‍ നടക്കുമെന്ന് സഹോദരൻ ശ്രീനിവാസ് പവാർ അറിയിച്ചു. നാളെയായിരിക്കും ചടങ്ങുകള്‍. നിലവില്‍ ബാരാമതി മെഡിക്കല്‍ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. അജിത് പവാറിനൊപ്പം ഉണ്ടായിരുന്ന ആറുപേർക്കും അപകടത്തില്‍ ജീവൻ നഷ്‌ടപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനുമാണ് മരിച്ചത്.
SUMMARY: Ajit Pawar; A powerful leader in Maharashtra politics has passed away
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കോണ്‍ക്രീറ്റ് പാളി അടർന്നു വീണ് തൊഴിലാളിക്ക് പരുക്ക്. നിർമ്മാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശുചിമുറിയുടെ ഭാഗമാണ്…
ബെംഗളൂരു: പാലക്കാട് കോരംചിറ പുത്തൻപുരയിൽ ഷാന്റി സജി (49) ബെംഗളൂവിൽ അന്തരിച്ചു. ആർ ടി നഗർ സുൽത്താൻ പാളയത്തായിരുന്നു താമസം.…
പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് വിധി. തനിക്കെതിരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ…
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം…
കൊച്ചി: സന്നിധാനത്തെ ഷൂട്ടിംഗ് വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി എടുത്തു. ദേവസ്വം വിജിലൻസ് എസ് പി ഇന്ന്…