തിരുവനന്തപുരം: മന്ത്രിസ്ഥാനമൊഴിയാൻ എ.കെ. ശശീന്ദ്രൻ സമ്മതിച്ചു. ഇതോടെ എൻ.സി.പിക്കുള്ളിലെ മന്ത്രിസ്ഥാന തർക്കത്തിന് പരിഹാരമായി. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയും മുന്നണി നേതൃത്വവുമായും ശരത് പവാർ ചർച്ച നടത്തും.
മന്ത്രിമാറ്റത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും നിർണായകമായേക്കും. വിഷയത്തില്‍ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം ഉണ്ടായേക്കും. മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പിണക്കങ്ങള്‍ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ. കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ. തോമസിന്റെ പരാതി. എന്നാല്‍ അങ്ങനെയൊരു ധാരണ പാർട്ടിയില്‍ ഇല്ലെന്നാണ് എ. കെ ശശീന്ദ്രൻ വാദിച്ചിരുന്നത്.
മന്ത്രിസ്ഥാനത്തു നിന്ന് ഒഴിവാക്കിയാല്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശരത് പവാറിനു മുന്നില്‍ ശശീന്ദ്രൻ ഉന്നയിക്കുമെന്ന റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ തീരുമാനം.
TAGS : AK SASEENDRAN | THOMAS K THOMAS
SUMMARY : AK Saseendran will vacate; Thomas K. Thomas will become a minister
ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടി ഓണാരവം-2025 സമാപിച്ചു. സമാപന സമ്മേളനം വിജയനഗര്‍ എം.എല്‍.എ എം. കൃഷ്ണപ്പ…
ബെംഗളൂരു: വിജയപുരയില്‍ ഞായറാഴ്ച നടന്ന ഇരട്ടക്കൊലപാതക കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുത്താന ഗൗഡ, സന്തോഷ്, സഞ്ജയ്,…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗം ഡൊംളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ് പി തങ്കപ്പൻ്റെ ആധ്യക്ഷത വഹിച്ചു.…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം അംഗങ്ങളില്‍ നിന്ന് സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, രവിചന്ദ്രൻ,…
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഇന്ത്യയിലെ എഐ ഹബ്ബുകള്‍ക്കായി 1.25 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ മേധാവി സുന്ദർ…
പാലക്കാട്: പാലക്കാട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു. കല്ലടിക്കോട് മൂന്നേക്കറിലാണ് സംഭവം. മരുതംകോട് സ്വദേശി ബിനു പ്രദേശവാസിയായ നിതിന്‍ എന്നിവരാണ്…