Categories: KERALATOP NEWS

ആലപ്പുഴ വാഹനാപകടം;​ കാരണമായത്​ കനത്ത മഴയെന്ന്​ സൂചന, സിനിമ കാണാനുള്ള യാത്ര അവസാനിച്ചത് ദുരന്തത്തിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സിനിമ കാണാനായി പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസിൽ രാത്രി ഒമ്പതരയ്ക്കും ഒമ്പതേമുക്കാലിനുമുള്ള പുതിയ സിനിമകൾ കാണുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു കാറിൽ ചങ്ങനാശ്ശേരി റോഡിൽനിന്ന്‌ ഹൈവേയിൽക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. ബസും കാറും അമിതവേഗത്തിലായിരുന്നില്ല എന്ന്​ ദൃക്സാക്ഷികൾ പറയുന്നു. സ്ഥലത്തുനിന്ന്‌ തിയേറ്ററിലേക്ക് നാലുകിലോമീറ്ററോളം ദൂരം മാത്രമാണുള്ളത്. ഒമ്പതുമണിയോടെയാണ് അപകടം നടക്കുന്നത്. അതിനാൽ വേണ്ടുവോളം സമയമുണ്ടായിരുന്നതിനാൽ അതിവേഗത്തിൽ വാഹനം ഓടിക്കേണ്ട കാര്യമില്ലെന്നും കൂട്ടുകാർ പറയുന്നു.

ഹൈവേയുടെ തിരക്കിൽ നിന്നൊഴിഞ്ഞ് കാര്‍ ഇടറോഡിലൂടെ ചങ്ങനാശ്ശേരി റോഡിലെത്തി ഹൈവേയിലേക്കു കയറുകയായിരുന്നെന്നാണ് സംശയിക്കുന്നത്. അപകടം നടന്ന സ്ഥലത്ത്​​ വാഹനങ്ങൾ വേഗത്തിൽ കടന്നുപോകാൻ കഴിയുന്ന സ്ഥലമല്ലെന്ന്​ അവിടം സന്ദർശിച്ച മോട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ പറയുന്നു. മഴനിമിത്തം കാഴ്ചക്കുണ്ടായ കുഴപ്പമാണ്​ കാർ നിയന്ത്രണം വിടാൻ കാരണമായതെന്നും​ മോട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ പറയുന്നു.

ഗു​രു​വാ​യൂ​രി​ൽ​നി​ന്ന്​ കാ​യം​കു​ള​ത്തേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു ബ​സ്. കാറിൽ 11 പേരുണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ട്​ ബസിലേക്ക്​ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റവരിൽ ഒരാൾ ആലപ്പുഴ ജനറൽ ആശുപത്രിയിലും മറ്റുള്ളവർ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിലുമാണ്​. കാർ പൂർണമായും തകർന്ന നിലയിലാണ്​. വാഹനം വെട്ടിപ്പൊളിച്ചാണ്​ വിദ്യാർഥികളെ പുറത്തെടുത്തത്.

ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും നാലുപേർ ആശുപത്രിയിലെത്തിയശേഷവുമാണ് മരിച്ചത്.

മരിച്ച വിദ്യാർഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും.

<br>
TAGS : ACCIDENT | ALAPPUZHA NEWS
SUMMARY : Alappuzha car accident; It is hinted that the cause was heavy rain, the trip to see the movie ended in tragedy

Savre Digital

Recent Posts

ചൈനയില്‍ നിര്‍മാണത്തിലിരുന്ന കൂറ്റൻ പാലം തകര്‍ന്നു വീണു; 12 പേര്‍ മരിച്ചു

ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…

4 hours ago

ആഗോള അയ്യപ്പ സംഗമം; എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…

4 hours ago

മെട്രോ മുഹമ്മദ് ഹാജി പുരസ്ക്കാരം ബെംഗളൂരു ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റിക്ക്

കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…

4 hours ago

ബിബിഎംപി വാർഡ് പുനർനിർണയം നവംബർ ഒന്നിനകം പൂർത്തിയാകും: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…

5 hours ago

ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം

കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

5 hours ago

ബെവ്കോ ജീവനക്കാര്‍‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോര്‍ഡ് ബോണസ്

തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…

6 hours ago