ആലത്തൂർ: വിദ്യാർഥി യൂണിയനുകൾ തമ്മിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് ആലത്തൂർ എസ്എൻ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളേജിൽ അതിക്രമം കാണിച്ച രണ്ട് എസ്എഫ്ഐ പ്രവർത്തകരെ പ്രിൻസിപ്പൽ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എ സോൺ കലോത്സവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്.
ഇതേതുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിക്കുകയും മറ്റ് സ്റ്റാഫുകളെ ഭക്ഷണം കഴിക്കാൻ പോലും പുറത്തേക്ക് വിടാതിരിക്കുകയും ചെയ്തു. ക്യാമ്പസിൽ സംഘർഷ സാധ്യത കണക്കിലെടുത്താണ് കോളേജിന് അവധി നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കോളേജ് കൗൺസിൽ യോഗത്തിന്റെ അഭിപ്രായം തേടിയ ശേഷമേ ക്ലാസുകൾ പുനരാരംഭിക്കൂവെന്നും പ്രിൻസിപ്പൽ അറിയിച്ചു.
TAGS: KERALA
SUMMARY: Alathur sn college closed temporarily
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…
ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…
ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ…
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ്…